പാലാ: കാലഘട്ടത്തിന്റെ മാറ്റങ്ങൾക്ക് അനുസരിച്ച് കുടുംബ കൂട്ടായ്മകളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ കുടുംബ കൂട്ടായ്മ രൂപത സമിതി ഇടവകതല കൂട്ടായ്മ പ്രതിനിധികളുടെ സമ്മേളനം സംഘടിപ്പിച്ചു. അരുണാപുരം അൽഫോൻസിയൻ പാസ്റ്ററൽ ഇന്ന് (12/08/25) ഇൻസ്റ്റിട്യൂട്ടിൽ വച്ച് നടത്തപെട്ട സമ്മേളനം പാലാ രൂപതാ വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് ഉദ്ഘാടനം ചെയ്തു.
നമ്മുടെ കുടുംബങ്ങളെ, സ്വർഗത്തിന്റെ അനുഭവത്തിലേക്ക് ആത്മീയതയിലൂടെയും പ്രാർഥനയിലുടേയും കൈ പിടിച്ച് ഉയർത്താൻ സാധിച്ചാൽ അവിടെ ശാക്തീകരണമുണ്ടാകും.
നമ്മുടെ കുടുംബങ്ങൾ സ്വർഗ്ഗമാകണം. അതാണ് ദൈവത്തിന് കുടുംബങ്ങളെ കുറിച്ചുള്ള സ്വപ്നം. ഭൂമിയിലെ സ്വർഗ്ഗം അതാണ് കുടുംബം. കുടുംബങ്ങൾ പ്രാർഥനയിലുടെ, വിശ്വാസത്തിലുടെ സ്നേഹത്തിലുടെ, സഹനത്തിലൂടെ എത്രമാത്രം ആഴപ്പെടുന്നുവോ അതിനെ ആശ്രയിച്ചാണ് കുടുംബങ്ങൾ സ്വർഗമാകുന്നത്.


രൂപതാ പ്രസിഡന്റ് സെബാസ്റ്റ്യൻ പയ്യാനിമണ്ഡപത്തിൽ അദ്ധ്യക്ഷത വഹിച്ചു . രൂപതാ ഇവാഞ്ചലൈസേഷൻ ഡയറക്ടർ റവ. ഫാ. ജോസഫ് അരിമറ്റത്ത് സ്വാഗതം ആശംസിച്ചു. കുടുംബ കൂട്ടായ്മകളുടെ പ്രസക്തി എന്ന വിഷയത്തിൽ മുട്ടുചിറ ഹോളിഗോസ്റ്റ് ഫൊറോനാ പള്ളി വികാരി ഫാ. എബ്രഹാം കൊല്ലിത്താനത്ത്മലയിൽ ക്ലാസ് എടുത്തു. അസി. വയറക്ടർ റവ. ഫാ ആൽബിൻ പുതുപറമ്പിൽ, കുടുംബ കൂട്ടായ്മ രൂപത സെക്രട്ടറി ബാബു പോൾ പെരിയപ്പുറം, ബാബു ഇടിമണ്ണിക്കൽ എന്നിവർ പ്രസംഗിച്ചു. രൂപതയിലെ മുഴുവൻ ഇടവകളിൽ നിന്നും പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.