Hot Posts

6/recent/ticker-posts

വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു

പാലാ: വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ കരൂർ ഗ്രാമപഞ്ചായത്തിന്റെ 2025-25 പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പ്രഭാതഭക്ഷണ വിതരണത്തിന്റെ സ്കൂൾതല ഉദ്ഘാടനം കരൂർ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും വാർഡ് മെമ്പറുമായ ബെന്നി മുണ്ടത്താനം നിർവഹിച്ചു.
കുട്ടികളുടെ സമഗ്ര ആരോഗ്യ പരിപാലനം ഉറപ്പാക്കുന്നതിലൂടെ പഠനകാര്യങ്ങളിൽ മനസ്സ് ഏകാഗ്രമാക്കാനും കുട്ടികളുടെ ശ്രദ്ധ ഉണർത്താനും ഈ പദ്ധതി പ്രയോജനപ്പെടുമെന്ന്  അദ്ദേഹം പ്രത്യാശിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ സ്വാഗതം ആശംസിച്ചു. വിവിധ സ്കൂളുകളിലായി പ്രഭാതഭക്ഷണ പരിപാടിക്ക് കരൂർ ഗ്രാമപഞ്ചായത്ത് ഒൻപത് ലക്ഷം രൂപ മാറ്റിവെച്ചിട്ടുള്ളതായി അദ്ദേഹം അറിയിച്ചു.
പിടിഎ പ്രസിഡണ്ട് ബിന്നി ജോസഫ് അധ്യക്ഷത വഹിച്ചു. ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാത്ത ധാരാളം കുട്ടികളുള്ള ഈ ലോകത്ത് ഭക്ഷണ വസ്തുക്കൾ അല്പം പോലും നഷ്ടപ്പെടുത്തരുത് എന്ന് അദ്ദേഹം പ്രത്യേകം കുട്ടികളെ ഓർമിപ്പിച്ചു. എം പി ടി എ പ്രസിഡന്റ് രജി സുനിൽ കൃതജ്ഞത അർപ്പിച്ചു.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്