Hot Posts

6/recent/ticker-posts

കർഷകർ ഉൽപാദകർക്കൊപ്പം മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാതാക്കളും വിപണിയുടമകളുമാകണം: ബി.കെ.വരപ്രസാദ്

വൈക്കം: കാർഷികരംഗത്ത് യന്ത്രവൽക്കരണവും നൂതന സാങ്കേതിക വിദ്യകളും ഫലപ്രദമായി വിനിയോഗിക്കണമെന്നും കൃഷികാര്യങ്ങൾക്കൊപ്പം വിപണി സാധ്യതകൾ തിരിച്ചറിഞ്ഞുള്ള മൂല്യ വർദ്ധിത ഉല്പന്ന നിർമ്മാതാക്കളും വിപണിയുടമകളുമായി മാറണമെന്ന് കേന്ദ്ര സർക്കാരിൻ്റെ അഗ്രികൾച്ചർ മാർക്കറ്റിങ്ങ് അഡ്വൈസർ ബി.കെ.വരപ്രസാദ് വിജയവാഡ അഭിപ്രായപ്പെട്ടു.
നാഷണൽ കോ- ഓപ്പറേറ്റീവ് ഡവലപ്മെൻ്റ് കോർപ്പറേഷൻ്റെ നേതൃത്വത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി കോട്ടയം ജില്ലയിലെ മൂന്നു ബ്ലോക്കുകളിൽ രൂപീകരിച്ച ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തോട്ടകം വാഴക്കാടുള്ള വൈക്കം ബ്ലോക്ക് ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ആൻ്റ് മാർക്കറ്റിങ്ങ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നടന്ന അവലോകന യോഗത്തിൽ സൊസൈറ്റി ചെയർമാൻ അഡ്വ. എ.സി. ജോസഫ് അദ്ധ്യക്ഷം വഹിച്ചു.
ക്ലസ്റ്റർ ബെയ്സ്ഡ് ബിസിനസ് ഓർഗനൈസേഷനായാ പി.എസ്.ഡബ്ലിയു.എസ് ൻ്റെ എഫ്.പി.ഒ. ഡി വിഷൻ മാനേജർ ഡാൻ്റീസ് കൂനാനിക്കൽ, പ്രോജക്ട് ഓഫീസർ പി.വി. ജോർജ് പുരയിടം, മാർക്കറ്റിങ്ങ് എക്സിക്യൂട്ടിവ് റോണിമോൻ റോയി, സൊസൈറ്റി സെക്രട്ടറി കെ.എ. കാസ്ട്രോ, ഡയറക്ടർ ബോർഡംഗങ്ങളായ കെ.സി. ഗോപാലകൃഷ്ണൻ, പി.എക്സ്. ബാബു, എൻ. എൻ. പവനൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആത്മജ ഡൊമിനിക്, അക്കൗണ്ടൻ്റ് ഉമാപ്രഭാകർ എന്നിവർ സംബന്ധിച്ചു.
Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
പാലാ രൂപതയുടെ മികച്ച ഹൈസ്കൂളിനുള്ള ഗോൾഡൻ പുരസ്കാരം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്
അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണങ്ങാനത്ത് ജപമാല പ്രദക്ഷിണം
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി