വെള്ളികുളം: ഭിന്നശേഷി സംവരണ വിഷയത്തിൽ എയ്ഡഡ് മേഖലയിലെ അധ്യാപക അനധ്യാപക നിയമനങ്ങൾ തടസ്സപ്പെടുത്തുന്ന വിദ്യാഭ്യാസ വകുപ്പിന്റെ അനീതിക്കെതിരെ വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിലെ ടീച്ചേഴ്സ് ഗിൽഡിൻ്റ നേതൃത്വത്തിൽ പ്രതിഷേധ ദിനം ആചരിച്ചു.

അധ്യാപക അനധ്യാപക സമൂഹത്തെ പ്രതിസന്ധിയിൽ ആക്കുന്ന സർക്കാരിൻ്റെ വിവേചനപരമായ നടപടി അവസാനിപ്പിക്കുവാൻ തയ്യാറാകണമെന്ന് യോഗം അധികാരികളോട് ആവശ്യപ്പെട്ടു. ശനിയാഴ്ച കോട്ടയത്ത് നടക്കുന്ന പ്രതിഷേധ സമരത്തിൽ പങ്കെടുക്കുമെന്നും സ്കൂൾ ഹെഡ്മാസ്റ്റർ സോജൻ ജോർജ് ഇളംതുരുത്തിയിൽ അറിയിച്ചു. ജോമി ആന്റണി കടപ്ലാക്കൽ, തേജസ് വാണിയപ്പുരയിൽ, അനു മുന്തിരിങ്ങാട്ടുകുന്നേൽ, ജിജിമോൻ, ആൽബി മേരി ജോസഫ്, ജിൻസി തോമസ്, ലിൻസി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.