പാലാ: ഭാരതത്തിന്റെ 79 -ാം സ്വതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഡെക്കാത്തലോൺ കോട്ടയവും, ബിലീവേഴ്സ് ഹോസ്പിറ്റൽ തിരുവല്ലയും സംയുക്തമായി സംഘടിപ്പിച്ച 79 KM സൈക്കിൾ റാലി "Independence Day Endurance Ride" വിജയകരമായി പൂർത്തീകരിച്ച് ആരോഗ്യകേരളത്തിന് മാതൃകയായി രാമപുരം മാർ ആഗസ്തിനോസ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം അധ്യാപകൻ സുനിൽ കെ ജോസഫ്.

സൈക്കിൾ റാലി വിജയകരമായി പൂർത്തീകരിച്ച് കോളേജിന് അഭിമാനമായിമാറിയ സുനിൽ സാറിനെ കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ്, ഐ ക്യൂ എ സി കോർഡിനേറ്റർ കിഷോർ തുടങ്ങിയവർ അഭിനന്ദിച്ചു.