ഇലഞ്ഞി :- ഇലഞ്ഞി വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥി യൂണിയൻറെ നേതൃത്വത്തിൽ 'ജോർ ഖാനാ 'ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. രാജു മാവുങ്കൽ അധ്യക്ഷനായ ചടങ്ങിൽ വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ശ്രീ രാജു കുര്യൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഡോ. ദിലീപ് മുഖ്യപ്രഭാഷണം നടത്തി എഞ്ചിനിയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ .അനൂപ് കെ ജെ, PRO ഷാജി ആറ്റുപുറം എന്നിവർ പ്രസംഗിച്ചു.

കോളേജ് യൂണിയൻ ചെയർമാൻ അതുൽ അനിൽ സ്വാഗതവും ജനറൽ സെക്രട്ടറി അജയ് എൻ എസ് നന്ദിയും രേഖപ്പെടുത്തി. ആർട്സ് ആൻഡ് സയൻസ് എൻജിനീയറിങ് കോളേജിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും ഫെസ്റ്റിൽ പങ്കെടുത്തു.യൂണിസിസ് ഗ്രൂപ്പ് ഓഫ് കമ്പനി സീനിയർ എൻജിനീയർ ശ്രീ ബിനു പിള്ള ,ജനറൽ മാനേജർ ഗ്രിഗറി കോട്ടശ്ശേരി എന്നിവർ മുഖ്യാതിഥികളായിരുന്നു.