Hot Posts

6/recent/ticker-posts

INTUC തീക്കോയി മണ്ഡലം കമ്മിറ്റി വാർഷിക പൊതുയോഗവും ബോണസ് വിതരണവും

തീക്കോയി: INTUC തീക്കോയി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഷികപൊതുയോഗവും ബോണസ് വിതരണവും സെപ്റ്റംബർ രണ്ടാം തീയതി രാവിലെ 9 മണിക്ക് തീക്കോയി INTUC ഓഫിസിൽ മണ്ഡലം പ്രസിഡന്റ്‌ സുരേഷ് പി. ജി-യുടെ അധ്യക്ഷതയിൽ നടക്കും. ജോസഫ് വാഴയ്ക്കൻ എക്സ്.എംഎൽഎ ഉദ്ഘാടനം ചെയ്യും.
KPCC എക്സിക്യുട്ടീവ് അംഗം അഡ്വ.ടോമി കല്ലാനി മുഖ്യ പ്രഭാഷണവും, INTUC ജില്ലാ പ്രസിഡന്റും KPCC സെക്രട്ടറിയും ആയ ഫിലിപ്പ് ജോസഫ് മുതിർന്ന തൊഴിലാളികളെ ആദരിക്കലും നടത്തും. യോഗത്തിൽ അഡ്വ. വി. ജെ ജോസ് INTUC സംസ്ഥാന എക്സിക്യുട്ടീവ് അംഗം, ജോർജ്ജ് ജേക്കബ് കർഷകകോൺഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റ്‌, ജോയ്സ് സ്കറിയ DCC സെക്രട്ടറി, DCC മെമ്പർമാരായ പി. എച്ച് നൗഷാദ്, വർക്കിച്ചൻ വയമ്പോത്തനാൽ, നാസർ പനച്ചി റീജിയണൽ പ്രസിഡന്റ്‌, ടോമി മാടപ്പള്ളി INTUC ജില്ലാ സെക്രട്ടറി, ബിനോയി ജോസഫ്, എം. സി വർക്കി, അപ്പച്ചൻ മൂശാരിപ്പറമ്പിൽ, എൻ. കെ നാരായണൻനായർ, ഓൾവിൻ തോമസ്, ബിജു നെടുങ്ങനാൽ, പി. പി നൗഷാദ് തുടങ്ങിയവർ സംസാരിക്കും.
Reactions

MORE STORIES

വെള്ളികുളത്ത് ഓണാഘോഷവാരത്തിന് തുടക്കം കുറിച്ചു
തീക്കോയിൽ കർഷകചന്ത ആരംഭിച്ചു
പാലാ സെൻ്റ് തോമസ് കോളജിൽ NCC CATC ക്യാംപിന് തുടക്കമായി
ഇനി ചെണ്ടുമല്ലി പൂപ്പാടം കാണാൻ ഗുണ്ടൽപേട്ട് വരെ പോകേണ്ട.. പാലാ ടൗണിൽ വന്നാൽ മതി..
ജൽ ജീവൻ മിഷൻ "ഹർ ഘർ ജൽ" പ്രഖ്യാപനത്തിനൊരുങ്ങി അകലക്കുന്നം ഗ്രാമപഞ്ചായത്ത്
മാര്‍മല അരുവി വിനോദസഞ്ചാര കേന്ദ്രത്തിൽ ബയോ ടോയ്‌ലറ്റുകൾ സ്ഥാപിച്ചു
മീനച്ചിൽ താലൂക്കിലെ ഏറ്റവും പഴക്കമേറിയ ലൈബ്രറി കെട്ടിടം നവീകരിച്ചു; ഉദ്ഘാടനം ഇന്ന്
പൂഞ്ഞാർ സെൻറ് മേരീസ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളും എട്ടുനോമ്പാചരണവും
INTUC തീക്കോയി മണ്ഡലം കമ്മിറ്റി വാർഷിക പൊതുയോഗവും ബോണസ് വിതരണവും
വിസാറ്റിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു