Hot Posts

6/recent/ticker-posts

പൂഞ്ഞാർ സെൻറ് മേരീസ് ഫൊറോനാ പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളും എട്ടുനോമ്പാചരണവും

പൂഞ്ഞാർ: പൂഞ്ഞാർ ഫൊറോനാ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ പിറവി തിരുനാളും എട്ടു നോമ്പാചരണവും 2025 ആഗസ്റ്റ് 31 ഞായർ മുതൽ സെപ്റ്റംബർ 9 ചൊവ്വ വരെ ഭക്തി ആദരപൂർവ്വം നടത്തപ്പെടുന്നു. ആഗസ്റ്റ് 31 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ആഘോഷമായ വിശുദ്ധ കുർബാന സന്ദേശം ലദീഞ്ഞ കൊടിയേറ്റ് ഗ്രേറ്റ് ബ്രിട്ടൻ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിക്കും.
തിരുനാൾ ദിവസങ്ങളിൽ സെപ്റ്റംബർ ഒന്നു മുതൽ 6 വരെ രാവിലെ 5.30, 6.30 10.00, ഉച്ചകഴിഞ്ഞ് 4.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും വൈകുന്നേരം 4 30ന്റെ വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും ശേഷം ജപമാല മെഴുകുതിരി പ്രതിക്ഷണവും ഉണ്ടായിരിക്കും. സെപ്റ്റംബർ 7 ഞായറാഴ്ച രാവിലെ 5.30, 7.00, 9.45, 11.30 എന്നീ സമയങ്ങളിൽ ആഘോഷമായ വിശുദ്ധ കുർബാനയും നോവേനയും ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പരിശുദ്ധ കന്യകാമറിയത്തിന് തിരുസ്വരൂപം പരസ്യ വണക്കത്തിന് പ്രതിഷ്ഠിക്കുന്നു. 4:30pm ആഘോഷമായ തിരുനാൾ കുർബാനയും തുടർന്ന് നഗരപ്രദക്ഷിണവും ഉണ്ടായിരിക്കും.
പ്രധാന തിരുനാൾ ദിനമായ സെപ്റ്റംബർ 9 തിങ്കളാഴ്ച രാവിലെ 5.30, 6.30 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. 9.30 am, മേരി നാമധാരികളുടെ സംഗമം നടത്തപ്പെടുന്നു.10:00 മണിക്ക് ആഘോഷമായ തിരുനാൾ  കുർബാന അതേത്തുടർന്ന് പകൽ പ്രദക്ഷിണം നടത്തപ്പെടും. ഉച്ചയ്ക്ക് ഒരു മണിക്ക് സ്നേഹവിരുന്ന് 5 .30 pm ആഘോഷമായ വിശുദ്ധ കുർബാന സന്ദേശം നൊവേന അതേ തുടർന്ന് തിരുസുരൂപം പുനഃപ്രതിഷ്ഠ നടത്തപ്പെടും. സെപ്റ്റംബർ ഒമ്പതാം തിങ്കളാഴ്ച രാവിലെ 5:30am പരേതരായ ഇടവകാർക്ക് വേണ്ടി വിശുദ്ധ കുർബാനയും പ്രാർത്ഥനയും സെമിത്തേരി സന്ദർശനവും നടത്തപ്പെടും. 
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാരുമായി SFI സംഘർഷം