കടനാട്: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെംബർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് കടനാട് പഞ്ചായത്തിലെ പിഴക് ജയ്ഹിന്ദ് ലൈബ്രറി കെട്ടിടം നവീകരിച്ചു. ഏഴ് ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.