Hot Posts

6/recent/ticker-posts

നെല്ലുസംഭരണത്തിന് മുന്നൊരുക്കങ്ങളായില്ല

representative image

സംസ്ഥാനത്ത് ഒക്ടോബർ ഒന്നിനെങ്കിലും നെല്ലുസംഭരണം ആരംഭിക്കണമെന്നിരിക്കെ മുന്നൊരുക്കങ്ങൾ ഒന്നുമായില്ല. നെല്ലെടുക്കാൻ മില്ലുടമകളുമായി കരാർ ഒപ്പിട്ടിട്ടുമില്ല പകരം സംവിധാനത്തെക്കുറിച്ചും ആലോചനയില്ല. 


ഒക്ടോബർ ആദ്യം നെല്ലെടുക്കണമെങ്കിൽ ഇപ്പോഴെങ്കിലും അതിനുള്ള ന‌ടപടിക്രമങ്ങൾ ആരംഭിക്കേണ്ടതാണ്. മില്ലുടമകളുമായി ധാരണയിലെത്താത്തതിനാൽ കഴിഞ്ഞ വർഷം ഒന്നാംവിള നെല്ലു സംഭരണം ഏറെ വൈകിയിരുന്നു. കർഷകർ സമരത്തിനിറങ്ങിയപ്പോഴാണു നടപടികൾ വേഗത്തിലാക്കിയത്. 



ഇത്തവണയും മുൻ ആവശ്യങ്ങളിൽ അരിമില്ലുടമകൾ ഉറച്ചുനിൽക്കുകയാണ്. 2018ലെ പ്രളയത്തിൽ നശിച്ച നെല്ലിന്റെ നഷ്ടപരിഹാരമായി 10 കോടി രൂപ നൽകാമെന്നു സർക്കാർ തലത്തിൽ ധാരണയായെങ്കിലും തുക നൽകിത്തുടങ്ങിയിട്ടില്ല. 


സഹകരണമേഖലയുടെ സഹകരണത്തോടെയായിരിക്കും ഒന്നാം വിള നെല്ലു സംഭരണം എന്നു മന്ത്രിമാർ പറയുന്നുണ്ടെങ്കിലും വ്യക്തതയായിട്ടില്ല. ഇക്കഴിഞ്ഞ രണ്ടാംവിള നെല്ലെടുപ്പിലെ വിലവിതരണം വൈകിയതിൽ വിവാദം തുടരുകയാണ്. മഴയുടെ കുറവ് ഒന്നാംവിള നെൽകൃഷിയെ സാരമായി ബാധിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിൽ കൊയ്ത്ത് ആരംഭിച്ചിട്ടുണ്ട്.


 


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു