Hot Posts

6/recent/ticker-posts

ഫ്ളിപ്കാർട്ട് വഴി ‍പുതിയ ഫോണിന് പകരം വന്നത് പഴയത്

representative image

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്‌ളിപ്പ്കാര്‍ട്ട് വഴി പുതിയ ഫോൺ വാങ്ങിയ കൊച്ചി സ്വദേശിയ്ക്ക് ലഭിച്ചത് പഴയ ഫോൺ. ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും ഡെലിവറി ചാര്‍ജ് ഉള്‍പ്പടെ 53098 രൂപ നല്‍കി വണ്‍പ്ലസ് 11 5ജി സ്മാര്‍ട്‌ഫോണ്‍ വാങ്ങിയ ആള്‍ക്ക് ലഭിച്ചത് മുമ്പ് മറ്റാരോ ഉപയോഗിച്ചതും തകരാര്‍ സംഭവിച്ചതുമായ സ്മാര്‍ട്‌ഫോണാണ്. 



കൊച്ചി സ്വദേശിയായ എംകെ സതീഷ് എന്നയാള്‍ക്കാണ് ഇങ്ങനെയൊരു ചതി പറ്റിയത്. ഫ്‌ളിപ്കാര്‍ട്ടിലെ വിശ്വസ്തരായ വ്യാപാരികളാണെന്ന് ഉറപ്പുവരുത്തുന്ന അഷ്വേര്‍ഡ് (Assured) ലേബലുള്ള Turst എന്ന വിതരണക്കാരില്‍ നിന്നാണ് സെപ്റ്റംബര്‍ ഒന്നിന് സതീഷ് ഫോണ്‍ വാങ്ങിയത്. 



സെപ്റ്റംബര്‍ നാലിന് ഫോണ്‍ കൊണ്ടുവന്ന ഡെലിവറി ജീവനക്കാരന്‍ സതീഷിന് മുന്നില്‍ വെച്ച് ഫോണ്‍ ബോക്‌സ് തുറന്ന് പരിശോധിച്ചതിന് ശേഷമായിരുന്നു ഡെലിവറി. ഫോണിന് പുറത്ത് പോറലുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് സതീഷ് പരിശോധിക്കുകയും ചെയ്തു. എന്നാല്‍ ഡെലിവറിക്ക് ശേഷം ഫോണ്‍ ഓണ്‍ ചെയ്യാന്‍ സാധിച്ചില്ല. 


സാധാരണ പുതിയ ഫോണുകളില്‍ ഒരു നിശ്ചിത അളവ് ചാര്‍ജ് ഉണ്ടാവാറുണ്ട്. ഇത് ചാര്‍ജ് ചെയ്യുന്നതിനിടെ നടത്തിയ പരിശോധനയിലാണ് ഫോണിന്റെ ബാറ്ററി അല്‍പ്പം വീര്‍ത്തിരിക്കുന്നതായും ഫോണിന്റെ ബാക്ക് പാനല്‍ ഇളകിയിരിക്കുന്നതായും കണ്ടെത്തിയത്. ഈ നിമിഷം വരെയും പുതിയ ഫോണിന്റെ നിര്‍മാണത്തകരാര്‍ ആയിരിക്കാം എന്ന് തന്നെയാണ് സതീഷ് കരുതിയിരുന്നത്.


ഫോണിന് തകരാര്‍ കണ്ടെത്തിയ സതീഷ് അത് റീപ്ലേസ് ചെയ്യാന്‍ നടത്തിയ ശ്രമം  പരാജയപ്പെട്ടു. റീപ്ലേസ് ചെയ്യാനുള്ള കാരണങ്ങളില്‍ ഏത് തന്നെ നല്‍കിയാലും അടുത്തുള്ള വണ്‍പ്ലസ് സര്‍വീസ് സെന്ററിനെ ബന്ധപ്പെടാനാണ് ഫ്‌ളിപ്കാര്‍ട്ട് വെബ്‌സൈറ്റ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് വണ്‍ പ്ലസിന്റെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ടപ്പോഴാണ് താന്‍ ഒരു കുരുക്കിലാണ് അകപ്പെട്ടത് എന്ന് സതീഷ് തിരിച്ചറിഞ്ഞത്.


ഫ്‌ളിപ്കാര്‍ട്ട് വണ്‍ പ്ലസിന്റെ അംഗീകൃത വിതരണക്കാര്‍ അല്ലെന്നും ഫ്‌ളിപ്കാര്‍ട്ടിലൂടെ വാങ്ങുന്ന ഉല്പന്നങ്ങള്‍ക്ക് വാറന്റി ഉള്‍പ്പടെയുള്ളവ ലഭിക്കില്ലെന്നും വണ്‍പ്ലസില്‍ നിന്ന് മറുപടി ലഭിച്ചു. തുടര്‍ന്ന് കൊച്ചിയിലെ വണ്‍പ്ലസ് സര്‍വീസ് സെന്ററുമായി ബന്ധപ്പെട്ടപ്പോഴാണ് താന്‍ വലിയൊരു തട്ടിപ്പിന് ഇരയായ വിവരം ഉപഭോക്താവ് അറിഞ്ഞത്.


തന്റെ അനുഭവം കാണിച്ച് ഫ്‌ളിപ്കാര്‍ട്ടില്‍ സതീഷ് പങ്കുവെച്ച റിവ്യൂ ഇതുവരെയും വെബ്‌സൈറ്റില്‍ വന്നിട്ടില്ല. വിതരണക്കാരന് നല്ലമാര്‍ക്ക് നല്‍കിയുള്ള ഒരു റിവ്യൂ കമന്റിന് സംശയം തോന്നും വിധം 400 ല്‍ അധികം ലൈക്കുകളുണ്ടെന്നും സതീഷ് ചൂണ്ടിക്കാട്ടുന്നു. 


ഫ്‌ളിപ്കാര്‍ട്ടിലെ റിവ്യൂ സംവിധാനത്തില്‍ വിതരണക്കാര്‍ കൃത്രിമം കാണിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എന്തായാലും തെളിവുകള്‍ നിരത്തി ഉപഭോക്തൃ കോടതിയെ സമീപിച്ച് നിയമ നടപടിക്കൊരുങ്ങുകയാണ് സതീഷ്.
Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു