Hot Posts

6/recent/ticker-posts

യുവാവിനെ സഹോദരന്‍ കൊന്ന് കുഴിച്ചുമൂടിയതായി സംശയം

representative image

തിരുവല്ലത്ത് സഹോദരനെ യുവാവ് കൊന്ന് കുഴിച്ചുമൂടിയതായി സംശയം. തിരുവല്ലം വണ്ടിത്തടം സ്വദേശി രാജ്(36) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാജിന്റെ സഹോദരന്‍ ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.


സഹോദരന്മാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ രാജ് കൊല്ലപ്പെട്ടെന്നും തുടര്‍ന്ന് മൃതദേഹം കുഴിച്ചുമൂടിയെന്നുമാണ് പ്രാഥമികവിവരം. കഴിഞ്ഞ 11 ദിവസമായി രാജിനെക്കുറിച്ച് വിവരങ്ങളില്ലായിരുന്നു. 



ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നതും സംശയങ്ങള്‍ക്ക് കാരണമായി. ഇതോടെ സഹോദരീഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസിന്റെ അന്വേഷണത്തിലാണ് രാജ് കൊല്ലപ്പെട്ടതായി കണ്ടെത്തിയത്.


സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് സഹോദരങ്ങള്‍ തമ്മില്‍ വഴക്കുണ്ടായതെന്നാണ് സൂചന. സഹോദരന്മാരും അമ്മയുമാണ് തിരുവല്ലത്തെ വീട്ടില്‍ താമസിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.


 


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു