Hot Posts

6/recent/ticker-posts

തമിഴ് നടൻ ബോസ് വെങ്കിട്ടിന് കർമ്മശ്രേഷ്ഠ പുരസ്ക്കാരം സമ്മാനിച്ചു


പാലാ: തമിഴ്നാട്ടിലെ മികച്ച സാമൂഹ്യ പ്രവർത്തകന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കർമ്മശ്രേഷ്ഠ പുരസ്ക്കാരം തമിഴ് ചലചിത്രനടൻ ബോസ് വെങ്കിടിന് സമ്മാനിച്ചു. കോവിഡ് പ്രതിസന്ധി കാലത്ത് തമിഴ്നാട്ടിൽ നടത്തിയ  സമാനതകളില്ലാത്ത പ്രവർത്തനങ്ങളും സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളുമാണ് ബോസ് വെങ്കിട്ടിനെ അവാർഡിന് അർഹനാക്കിയത്. 



പാലക്കാട്ട് സംഘടിപ്പിച്ച അവാർഡ് നൈറ്റിൽ ഏകതാ പരിഷത്ത് സ്ഥാപക പ്രസിഡൻ്റ് പി വി രാജഗോപാൽ, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് എന്നിവർ ചേർന്ന് ബോസ് വെങ്കിട്ടിന് അവാർഡ് സമ്മാനിച്ചു. പ്രവാസി ദർശൻ മീഡിയാ ഡയറക്ടർ റഹീം ഒലവക്കോട് അധ്യക്ഷത വഹിച്ചു. ഷാജി കിളിമാനൂർ, തമിഴ് ചലചിത്രതാരങ്ങളായ സോണിയ, ആർതി, ഗണേഷ് തുടങ്ങിയവർ പങ്കെടുത്തു.



 

Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു