Hot Posts

6/recent/ticker-posts

ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പി സി ജോർജ് ഡിജിപിക്ക് പരാതി നൽകി



ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പി സി ജോർജ് ഡിജിപിക്ക് പരാതി നൽകി.

പരാതിയുടെ പൂർണ്ണ രൂപം

വിവാദമായ സോളാർ കേസിലെ മുഖ്യപ്രതി ഉന്നയിച്ച ലൈംഗിക പീഡന പരാതിയിൽ മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടിയെ ഉൾപ്പെടുത്താൻ ഇപ്പോഴത്തെ ഭരണമുന്നണിയിലെ പ്രമുഖ നേതാക്കൾ ഉൾപ്പെടെ പരാതിക്കാരിയുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് സി. ബി. ഐ അന്വേഷണത്തിൽ തെളിഞ്ഞിരിക്കുകയാണ്. 


ലൈംഗിക പീഡന കേസിൽ ശ്രീ. ഉമ്മൻചാണ്ടിയെ ഉൾപ്പെടുത്തുന്നതിന് നടന്ന ഗൂഢാലോചനയിൽ നിയമസഭ സമാജികനായിരുന്ന എന്നെക്കൂടി പങ്കാളിയാക്കുന്നതിന് പരാതിക്കാരി ശ്രമിക്കുകയും ശ്രീ ഉമ്മൻചാണ്ടിക്കെതിരെ ആയി മൊഴി നൽകുന്നതിന് എന്നോട് ആവശ്യപ്പെടുകയും , അത് സംബന്ധിച്ച് ഒരു കത്ത് പരാതിക്കാരി എനിക്ക് എഴുതി നൽകുകയും ചെയ്തു. എന്നാൽ സത്യാവസ്ഥ ബോധ്യപ്പെട്ട ഞാൻ ആയതിന് തയ്യാറാകാതെ വന്നതിനെത്തുടർന്ന് പരാതിക്കാരി മറ്റുള്ളവരും ആയി ചേർന്ന് എനിക്കെതിരെ ഗൂഢാലോചന നടത്തി കളവായി എനിക്കെതിരെ ലൈംഗിക പീഡനം ആരോപിച്ച് പരാതി നൽകുകയും എനിക്കെതിരായി തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷൻ ക്രൈം 661/2022 നമ്പറായി സെക്ഷൻ 354, 354 എ ഐപിസി പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും അകാരണമായി എന്നെ അറസ്റ്റ് ചെയ്തു ഞാൻ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയേണ്ടതായും വന്നു. 


പരാതിക്കാരി ശ്രീ ഉമ്മൻചാണ്ടിക്കെതിരായി ഉന്നയിച്ച ലൈംഗിക പീഡന പരാതി ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്ന് ഞാൻ ആയതിന് കൂട്ടുനിൽക്കാത്തതിനാൽ എനിക്കെതിരെ കളവായി ലൈംഗിക പീഡനം പരാതി ഉന്നച്ചിട്ടുള്ളതാണെന്നും വ്യക്തമായ സാഹചര്യത്തിൽ ശ്രീ ഉമ്മൻചാണ്ടിക്കെതിരായി കളവായി ലൈംഗിക പീഡന പരാതി ഉന്നയിക്കുന്നതിന് ഗൂഢാലോചന നടത്തിയവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി മേൽ നടപടികൾ സ്വീകരിക്കുന്നതിനും എനിക്കെതിരെ യാതൊരു അടിസ്ഥാനവുമില്ലാതെ രജിസ്റ്റർ ചെയ്ത തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷൻ ക്രൈം 661/2022 നമ്പർ കേസിലെ തുടർനടപടികൾ അവസാനിപ്പിക്കുന്നതിനും ആവശ്യമായ മേൽ നടപടികൾ സ്വീകരിക്കണമെന്ന് താല്പര്യപ്പെടുന്നു. 



 

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
കോഴാ സയൻസ് സിറ്റി സയൻസ് സെന്റർ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും