Hot Posts

6/recent/ticker-posts

വനിതകൾക്കായി പാലായിൽ ഹെൽത്ത് ക്യാംപെയ്ൻ




പാലാ ന​ഗരസഭ, ​ഗവ. ഹോമിയോ ആശുപത്രി പാലാ, സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വനിതകൾക്കായി ഹെൽത്ത് ക്യാംപെയ്ൻ സംഘടിപ്പിച്ചു. പാലാ സെന്റ് തോമസ് സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്. 



മാണി സി കാപ്പൻ എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു. രോ​ഗനിർണയവും ചികിത്സയും ​ഗുഡ് ഹെൽത്ത് പ്രാക്ടീസ് എന്നീ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസ് നടന്നു. 


ന​ഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ സിജി പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. 


പാലാ ​ഗവൺമെന്റ് ഹോമിയോ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. കാർത്തിക വിജയകുമാർ ക്ലാസെ‌ടുത്തു. റെജി മോൻ കെ മാത്യു, ഡിഎംഓ മിനി കെഎസ്, ഷാജു വി തുരുത്തൻ, ബിജി ജോജോ, ഡോ സാജൻ ചെറിയാൻ തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. സമ്മേളനത്തിന് ശേഷം മെഡിക്കൽ ക്യാംപ് നടന്നു.


Reactions

MORE STORIES

പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലാ കാന്‍സര്‍ ആശുപത്രിക്ക് 2.45 കോടി രൂപയുടെ ഭരണാനുമതി; ആധുനിക റേഡിയേഷന്‍ സംവിധാനത്തിനായി 5 കോടി രൂപയുടെ ഗ്രാന്റ് ഉടൻ ലഭ്യമാകും: ജോസ് കെ മാണി എം പി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം
'പാലാപ്പള്ളി തിരുപ്പള്ളി' യുവ ഡോക്ടർമാരുടെ നൃത്ത വീഡിയോ വൈറൽ
പ്രവിത്താനം പള്ളി - മലങ്കോട് - അന്തിനാട് റോഡ് ഉദ്ഘാടനം ഇന്ന് ജോസ് കെ മാണി എം.പി നിർവഹിക്കും
കാലിൽ രാഖി കെട്ടിയ പുലി
പാലക്കാട് സൗത്ത്​ സ്റ്റേഷൻ എസ്.ഐ തൂങ്ങിമരിച്ച നിലയിൽ