Hot Posts

6/recent/ticker-posts

കൂറിയറിനു മാത്രം കെഎസ്ആർടിസി സർവീസ്

representative image 

കൂറിയറിനു മാത്രമായി ബസ് സര്‍വീസ് തുടങ്ങാന്‍ കെ.എസ്.ആര്‍.ടി.സി. കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും പ്രത്യേക കൂറിയര്‍ ബസ് ഓടിക്കാനാണ് ഉദ്ദേശിക്കുന്നത്. 



വ്യാപാരി പ്രതിനിധികളുമായി ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. കൂറിയര്‍ വാതില്‍പ്പടിയിലെത്തിക്കാനാണ് പരിപാടി. ജൂണ്‍ പകുതിയോടെ ആരംഭിച്ച കെ.എസ്.ആര്‍.ടി.സി. കൂറിയറിന് മികച്ച പ്രതികരണം ലഭിച്ചതാണ് കൂറിയര്‍ ബസിനെ കുറിച്ച് ആലോചിക്കാന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു. 


താരതമ്യേന നിരക്ക് കുറഞ്ഞ കൂറിയറിനോട് വ്യാപാരികളും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 46 ഡിപ്പോകളിലാണ് കൂറിയര്‍ സൗകര്യം ഇപ്പോഴുള്ളത്. സംസ്ഥാനത്തിനു പുറത്ത് കോയമ്പത്തൂര്‍, നാഗര്‍കോവില്‍ എന്നിവിടങ്ങളിലും കൗണ്ടറുകളുണ്ട്.


തെങ്കാശിയിലും വൈകാതെ തുറക്കും. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൗണ്ടറാണ്. പുതിയ സംരംഭത്തിന് പ്രതിദിനം ശരാശരി 70,000 രൂപ വരുമാനമുണ്ട്.


ഓണക്കാലത്ത് സമ്മാനം എത്തിക്കുന്ന പരിപാടിയും ഉണ്ടായിരുന്നു. ഇതിന് ഒരു ലക്ഷത്തിനടുത്ത് വരുമാനം കിട്ടി. തെലങ്കാനയില്‍ നടക്കുന്ന സര്‍ക്കാര്‍ ബസ് കൂറിയര്‍ സര്‍വീസ് വലിയ വിജയമാണ്. കെ.എസ്.ആര്‍.ടിസി. സംഘം അവിടെ പോയി പഠനം നടത്തിയിരുന്നു. 


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും