Hot Posts

6/recent/ticker-posts

പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം



പാലാ: മ്യൂസിക് അക്കാദമിയുടെ മാനേജർ ഷിബു വിൽഫ്രഡ് പാലായിൽ തുടങ്ങിയ സംഗീതോപകരണ വിൽപ്പന ശാലയുടെ ഉദ്‌ഘാടനത്തിന് എത്തിയപ്പോൾ മുഖ്യാതിഥികളെല്ലാം കൊച്ചു കുട്ടികളെപോലെയായി. പാലാ നഗരസഭാ വൈസ് ചെയർപേഴ്‌സൺ ബിജി ജോജോ തബലയടിച്ചാണ് ആദ്യ വിൽപ്പന ഉദ്‌ഘാടനം ചെയ്തത്.
ഉദ്‌ഘാടകനായ തോമസ് പീറ്ററും സംഗീത ഉപകരണങ്ങളെല്ലാം ഉപയോഗിച്ചും തൊട്ടും പിടിച്ചുമെല്ലാം നോക്കുന്നുണ്ടായിരുന്നു. സന്തോഷ് മരിയസദനം മര്യസദനത്തിലെ അന്തേവാസികൾക്ക് വേണ്ടി ഒരു തബല വാങ്ങി. പണം കൈയ്യോടെ നൽകുകയും ചെയ്തു. ഉദ്‌ഘാടനം കഴിഞ്ഞതോടെ രണ്ടു യുവാക്കൾ ജെറിൻ സൂര്യയും അനക്‌സും ചേർന്ന് മാനുവൽ ട്രമ്പ്സ് ഉപയോഗിച്ചും ഗിത്താർ ഉപയോഗിച്ചും വെസ്റ്റേൺ മ്യൂസിക് അവതരിപ്പിച്ചു.
ഇതിനിടെ മൂഴയിൽ ജൂവലറിയുടെ ഓണർ ലിബി മൂഴയിൽ വന്ന് മാനുവൽ ട്രമ്പ് ഉപയോഗിക്കുവാൻ തുടങ്ങി. കൗൺസിലർ ബൈജു കൊല്ലമ്പറമ്പിലും ട്രമ്പ്സിൽ ഒരു പിടി പിടിച്ചു. മിച്ചു എന്ന പെൺകുട്ടി ഏറെ നേരം കീ ബോർഡ് വായിച്ചത് എല്ലാവരെയും ആകർഷിച്ചു. ഷോൺ പിയാനോയിൽ സംഗീത മഴ തന്നെ തീർത്തു. ആകെ കൂടി ഒരു ഉത്സവ മേളം തീർത്തു. 
കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, ഏറ്റുമാനൂർ, മുണ്ടക്കയം, ഉഴവൂർ, പൂഞ്ഞാർ ഭാഗത്ത് ഇത്തരം സംഗീത ഉപകരണങ്ങൾ വിൽക്കുന്ന ഷോപ്പുകൾ നിലവിലില്ല. പാലായിലെയും പരിസരത്തെയും സംഗീത പ്രേമികൾക്ക് ഒരു സമ്മാനം തന്നെയാണ് ഈ സംഗീത ഉപകരണ ഷോപ്പ്.
ഫാദർ ജോസഫ് തടത്തിൽ, ഫാദർ ജോഷി പുതുപ്പറമ്പിൽ, കൗൺസിലർമാരായ ഷാജു തുരുത്തൻ, ബൈജു കൊല്ലംപറമ്പിൽ, സന്തോഷ് മണർകാട്, ജോയി കളരിക്കൽ, സതീഷ് മണർകാട്, ലിബി മൂഴയിൽ, ജയേഷ്, റിൻസോയ് ചേർപ്പുങ്കൽ എന്നിവരും സന്നിഹിതരായിരുന്നു.
സംഗീത ഉപകാരണങ്ങൾക്ക്: 7736204320 
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍