Hot Posts

6/recent/ticker-posts

ചുവപ്പണിഞ്ഞ് ഈരാറ്റുപേട്ട; മെയ് ദിന റാലി നടന്നു

ഈരാറ്റുപേട്ട: പൂഞ്ഞാർ മണ്ഡലം കമ്മിറ്റി ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച മെയ്ദിന റാലി എഐടിയുസി ജില്ലാ വൈസ് പ്രസിഡൻറ് ബാബു കെ ജോർജ് ഉദ്ഘാടനം ചെയ്തു.
അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ഐക്യത്തെ ദുർബലപ്പെടുത്താനും, വഴിതിരിച്ചുവിടാനും ഉദ്ദേശിച്ചുകൊണ്ട് വിഷലിപ്ത്വവും വിഭാഗീയത വളർത്തുന്നതുമായ കുതന്ത്രങ്ങളെയും, ഗൂഢാലോചനകളെയും ചെറുത്ത് തോൽപ്പിക്കേണ്ടത് നിർണായകമാണ്. രാജ്യത്ത് വർഗീയതയും വിഭാഗീയതയും സൃഷ്ടിക്കാൻ മതതീവ്രവാദികൾ പലതരത്തിലും ശ്രമിക്കുമ്പോൾ ജനാധിപത്യ സംസ്കാരത്തിന്റെ പതാക ഉയർത്തിപ്പിടിക്കാൻ നാം ഒറ്റക്കെട്ടായി നിൽക്കേണ്ടതിന്റെ അനിവാര്യതയും ഈ മെയ്ദിനത്തിൽ നാം പ്രകടിപ്പിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ദേശീയതലത്തിൽ തൊഴിലാളിവർഗ്ഗം തുടരുന്ന പ്രക്ഷോഭങ്ങളുടെ അടുത്തഘട്ടം എന്നോണം മെയ് 20ന് ദേശീയ പൊതു പണിമുടക്ക് നടത്താൻ കേന്ദ്ര ട്രേഡ് യൂണിയനുകൾ തീരുമാനിച്ചിരിക്കുന്നത്. പിന്തിരിപ്പൻ ലേബർ കോഡുകളെ പരാജയപ്പെടുത്തുന്നതിനും വിനാശകരമായ നവ ലിബറൽ നയങ്ങൾക്ക് ബദലായുള്ള 17 ഇന അവകാശ പത്രിക അംഗീകരിക്കുന്നതിനും ജനാധിപത്യത്തെയും രാജ്യത്തെയും ഭരണഘടനയും സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള ഈ ദേശീയ പണിമുടക്ക് വിജയിപ്പിക്കുവാൻ എല്ലാ ജനാധിപത്യ വിശ്വാസികളും ഒരുമിച്ച് നിൽക്കണം എന്ന സന്ദേശം നൽകി  എഐടിയുസി ജില്ലാവൈസ് പ്രസിഡൻറ് ബാബു K ജോർജ് മെയ്ദിന റാലി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. 
സിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റി സെക്രട്ടറി ഇ കെ മുജീബ് അധ്യക്ഷത വഹിച്ച യോഗത്തിൽ എ.ഐ.റ്റിയു സി മണ്ഡലം സെക്രട്ടറി എം ജി ശേഖരൻ സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ പി എസ് സുനിൽ, ഷമ്മാസ് ലത്തീഫ്, സെക്രട്ടറിയേറ്റ് അംഗങ്ങളായ പി എസ് ബാബു, കെ എസ് രാജു, കെ വി എബ്രഹാം, കെ ശ്രീകുമാർ തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. കെ എസ് നൗഷാദ്, മിനിമോൾ ബിജു, പി രാമചന്ദ്രൻ നായർ, സിഎസ് സജി, ജോസ് മാത്യു, കെ എം പ്രശാന്ത്, പി എസ് രതീഷ്, ഓമന രമേശ്, പത്മിനി രാജശേഖരൻ, എം എം മനാഫ്, ആർ രതീഷ്, എം ജെ ബിജു, കെ കെ സഞ്ജു, റെജീന സജിൻ, സഹദ് കെ സലാം തുടങ്ങിയ സഖാക്കൾ നേതൃത്വം നൽകി.
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍