Hot Posts

6/recent/ticker-posts

വ്യത്യസ്തമായി ചിന്തിക്കുന്ന വിദ്യാർത്ഥികളാണ് ലോകത്തിന്റെ ഗതി നിർണയിക്കുന്നവരാകുക - പ്രൊഫ.ടോമി ചെറിയാൻ




വ്യത്യസ്തമായ ചിന്തകളിലൂടെ വ്യത്യസ്തമായ മേഖലകൾ തേടിപ്പോകുന്ന വിദ്യാർത്ഥികളാണ് ലോകത്തിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേരുക എന്ന് പാലാ കരിയർ ഡ്രീംസ് കോളേജ് പ്രിൻസിപ്പാളും, പാലാ സെൻറ് തോമസ് കോളേജ് മുൻ വൈസ് പ്രിൻസിപ്പാളും, പ്രമുഖ കരിയർ വിദഗ്ധനുമായ പ്രൊഫസർ ടോമി ചെറിയാൻ പറഞ്ഞു.  


പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ  ലൈഫ് പദ്ധതിയുടെ ഭാഗമായ കരിയർ ഗൈഡൻസ് ആൻഡ് ജോബ് സ്കിൽസ് എന്ന വിഷയത്തിൽ സെമിനാർ നയിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം അറിവും സിദ്ധിയും ഉൾച്ചേരുന്നതായിരിക്കണം ഓരോരുത്തരും തിരഞ്ഞെടുക്കുന്ന കരിയർ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 


ചെറുപ്പത്തിലെ തന്നെ സ്വന്തം കരിയറിനെ കുറിച്ച് തിരിച്ചറിവുണ്ടായാൽ പല കോഴ്സുകൾക്ക് ശേഷവും അവയുമായി യാതൊരു ബന്ധമില്ലാത്ത ജോലികളിൽ തേടി പോകുന്ന ദുരവസ്ഥ ഒഴിവാക്കാം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.




ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ അജി വി ജെ, പ്രോഗ്രാം കോഡിനേറ്റേഴ്സ് ജിനു ജെ.വല്ലനാട്ട്, ജോജിമോൻ ജോസ്, അനു ജോർജ്, ജിതിൻ പി. മാത്യു, ഷാരൽ ഷാജി എന്നിവർ സംസാരിച്ചു.



Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു