Hot Posts

6/recent/ticker-posts

കുളത്തുങ്കലില്‍ വാഹനാപകടത്തിൽ പിഞ്ചുകുഞ്ഞടക്കം 4 പേർക്ക് പരിക്ക്




2 മാസം പ്രായമുള്ള കുഞ്ഞുമായി ആശുപത്രിയിൽ പോയവരുടെ വാഹനമാണ് ബുധനാഴ്ച രാത്രി അപകടത്തിൽപ്പെട്ടത്. രാത്രി പത്തുമണിയ്ക്ക് ശേഷമാണ്  സംഭവം. പൂഞ്ഞാര്‍ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. 


പനിയെത്തുടർന്ന് മരുന്ന് കൊടുത്ത കുഞ്ഞ് ഛർദ്ദിച്ചതോടെ ആശുപത്രിയിൽ കൊണ്ടുപോയ വഴിക്കാണ് അപകടം ഉണ്ടായത്.




കുഞ്ഞിന് അസ്വസ്ഥത ഉണ്ടായിരുന്നതിനാൽ വേ​ഗത്തിൽ കാറോടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് നി​ഗമനം.എതിരെ വന്ന ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ കാര്‍ മറിയുകയായിരുമറിയുകയായിരുന്നുവെന്നും പറയപ്പെടുന്നു. വാഹനം വീടിന്റെ മതിലിൽ ഇടിച്ചു തലകീഴായി മറിയുകയായിരുന്നു. 


അപകടത്തിൽപ്പെട്ടവരെ ഈരാറ്റുപേട്ട പിഎംസി ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്ക്ക്  ശേഷം മെഡിസിറ്റിയിലേക്ക് മാറ്റി.

സുബിന്‍ (44) , ജാന്‍സി (40), ഏയ്ഡന്‍ (02),  2 മാസം പ്രായമുള്ള കുഞ്ഞ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തിയിരുന്നു. 



Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം