Hot Posts

6/recent/ticker-posts

ഇന്ത്യൻ ശതകോടീശ്വരനും മകനും വിമാനാപകടത്തിൽ മരിച്ചു





ഇന്ത്യൻ ശതകോടീശ്വരനും ഖനന വ്യവസായിയുമായ ഹർപാൽ രൺധാവയും മകൻ അമേറും (22) സിംബാബ്‌വെയിലുണ്ടായ വിമാനാപകടത്തിൽ മരിച്ചു. കഴിഞ്ഞ മാസം 29നുണ്ടായ അപകടത്തിൽ ആറു പേർ മരിച്ചിരുന്നു. 


സാങ്കേതിക തകരാറിനെ തുടർന്നു സ്വകാര്യ വിമാനം തെക്കുപടിഞ്ഞാറൻ സിംബാബ്‌വെയിലെ ഒരു വജ്രഖനിക്ക് സമീപം തകർന്നുവീണാണ് ദാരുണമായ സംഭവം.


ഖനന കമ്പനിയായ റിയോസിമിന്റെ ഉടമയാണ് ഹർപാൽ രൺധാവ. റിയോസിമിന്റെ സ്വകാര്യ ഉടമസ്ഥതയിലുള്ള സെസ്‌ന 206 വിമാനത്തിലാണ് രൺധാവയും മകനും യാത്ര ചെയ്തിരുന്നത്. 



സിംബാബ്‌വെ തലസ്ഥാനമായ ഹരാരെയിൽ നിന്ന് മുറോവ വജ്രഖനിയിലേക്ക് പോകുന്നതിനിടെയാണ് ഇവർ അപകടത്തിൽപ്പെട്ടത്. റിയോസിമിന്റെ ഭാഗികമായ ഉടമസ്ഥതയിലുള്ള മുറോവ ഡയമണ്ട്സ് ഖനിക്ക് സമീപമാണ് ഒറ്റ എഞ്ചിൻ വിമാനം തകർന്നത്. 

അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും