Hot Posts

6/recent/ticker-posts

'സഹകരണ മേഖലയെ തകർക്കുവാനുള്ള കേന്ദ്ര സർക്കാർ നീക്കം അവസാനിപ്പിക്കണം'



കേരളത്തിലെ സഹകരണ മേഖലയെ ഇ.ഡിയെ ഉപയോഗിച്ച് തകർക്കുവാനുള്ള കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം നേതൃയോഗം ആവശ്യപെട്ടു. 


യോഗത്തിൽ ചങ്ങനാശേരി നഗരസഭാ വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട പാർട്ടി ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോർജിന് റോസാ പൂ നൽകി നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് കുഴിവേലി ആദരിച്ചു. ഒക്ടോബർ 9 ന് കേരളാ കോൺഗ്രസ് ജൻമദിനം സമുചിതമായി ആചരിക്കുവാനും യോഗം തീരുമാനിച്ചു. 


പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് കുഴിവേലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മെറ്റൽ ഇൻഡസ്ട്രിസ് ചെയർമാനും സംസ്ഥാന ജനറൽ സെക്രട്ടറിയും മായ അഡ്വ. ഫ്രാൻസീസ് തോമസ്, ജയിംസ് കുര്യൻ, മാത്യൂസ് ജോർജ്, പ്രെഫ. അഗസ്റ്റ്യൻ ചിറയിൽ, പാപ്പച്ചൻ വാഴയിൽ, അനിൽ വെങ്ങണിക്കൽ ,ജോർജ് മരങ്ങോലി, അനിൽ കാട്ടാത്തുവാലയിൽ തുടങ്ങിയവർ പ്രസംഗിച്ചു.








Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു