Hot Posts

6/recent/ticker-posts

മഹാരാഷ്ട്രയിലെ ആശുപത്രിയിൽ നവജാത ശിശുക്കളുടെ ഉൾപ്പെടെ കൂട്ടമരണം


representative image

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒറ്റ ദിവസം 24 രോഗികള്‍ മരിച്ചു. 12 നവജാത ശിശുക്കളടക്കമുള്ളവരാണ് മരിച്ചത്. മതിയായ ചികിത്സ ലഭിക്കാതെയാണ് മരണമെന്നു ആശുപത്രി അധികൃതര്‍ തന്നെ സമ്മതിച്ചു. 


ആവശ്യത്തിനു മരുന്നും സ്റ്റാഫും ഇല്ലെന്ന് അധികൃതർ പറയുന്നു. നന്ദേഡിലുള്ള ശങ്കര്‍ റാവു ചവാന്‍ സര്‍ക്കാര്‍ ഹോസ്പിറ്റലിലാണ് ദാരുണ സംഭവം. 24 മണിക്കൂറിനിടെയാണ് 24 രോഗികള്‍ മരിച്ചത്. നിരവധി രോഗികള്‍ ഇവിടെ അതീവ ഗുരുതരാവസ്ഥയിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


ഇതിനിടെ സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസും രം​ഗത്തെത്തി. സംസ്ഥാനത്തെ ട്രിപ്പ് എൻജിൻ സർക്കാർ ആണ് ഉത്തരവാദിയെന്ന് എൻസിപി നേതാവ് സുപ്രിയ സുലെ പ്രതികരിച്ചു.


മരിച്ച രോഗികളില്‍ മിക്കവരും പാമ്പ് കടിക്ക് ചികിത്സ തേടിയെത്തിയവരായിരുന്നു.70-80 കിലോമീറ്റര്‍ പരിധിയില്‍ ഈ ഒരു ആശുപത്രി മാത്രമേയുള്ളു. 

ദൂരെയുള്ള രോഗികള്‍ പോലും ഇവിടെ ചികിത്സയ്ക്കായി എത്താറുണ്ടെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോഴും
മതിയായ ആരോഗ്യ പ്രവര്‍ത്തകര്‍ ഇല്ലെന്നും അധികൃതര്‍ വിശദീകരിച്ചു.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു