Hot Posts

6/recent/ticker-posts

അന്താരാഷ്ട്ര ബാലിക ദിനത്തോടനുബന്ധിച്ച് സെമിനാർ നടത്തി




പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര ബാലിക ദിനത്തോടനുബന്ധിച്ച് പെൺകുട്ടികൾക്കും അവരുടെ അമ്മമാർക്കുമായി സെമിനാർ നടത്തി. പാലാ റോട്ടറി ക്ലബ്ബുമായി ചേർന്നാണ് 'കൗമാര ആരോഗ്യം' എന്ന വിഷയത്തിൽ 
സെമിനാർ നടത്തിയത്. 
 


റോട്ടറി ഇൻറർനാഷണൽ എംപവറിങ് ഗേൾസ് ചെയർപേഴ്സൺ നിഷ ജോസ് സെമിനാർ ഉദ്ഘാടനം ചെയ്തു. 'ക്യാരക്ടറും കാലിബറും' ആകുന്ന ചിറകുകൾ കൊണ്ട് പറക്കേണ്ടവരാണ് പെൺകുട്ടികൾ എന്ന് നിഷ ജോസ് അഭിപ്രായപ്പെട്ടു. പെൺകുട്ടികളുടെ ഏറ്റവും മനോഹരമായ പ്രായം അവർ പൂമ്പാറ്റകളെ പോലെ പറക്കുന്ന കൗമാരപ്രായമാണെന്ന് അവർ പറഞ്ഞു. 


'കൗമാരപ്രായം നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തെ അടിസ്ഥാനമാക്കി കോട്ടയം മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ ദിവ്യ സാറ ക്ലാസ് നയിച്ചു. കൗമാരപ്രായത്തിൽ പെൺകുട്ടികൾ നേരിടുന്ന ശാരീരിക മാനസിക വ്യതിയാനങ്ങളെ കുറിച്ച് ശരിയായ ധാരണ അമ്മയിലും കുട്ടിയിലും ഉണ്ടാകേണ്ടതാണെന്ന് അവർ അഭിപ്രായപ്പെട്ടു.


സ്കൂൾ ഹെഡ്മാസ്റ്റർ അജി വി ജെ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ലീന സെബാസ്റ്റ്യൻ, ബീനാമോൾ അഗസ്റ്റിൻ, റാണി മാനുവൽ, ദിവ്യ കെ എസ്, അനു തോമസ്, ജിസ്മി ജോണി, രഞ്ജു മരിയ ജേക്കബ്, ഗ്രേസ് ബ്ലെസ്സി ജോസ്, നീതു അന്ന ജോബ്, നയൻതാര ജോസഫ്, അന്ന ജിനു എന്നിവർ പ്രസംഗിച്ചു.



Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്