Hot Posts

6/recent/ticker-posts

പാലാ മരിയസദനത്തിൽ ലോക മാനസികാരോ​ഗ്യ ദിനാചരണം




പാലാ മരിയ സദനത്തിൽ ലോക മാനസികാരോ​ഗ്യ ദിനാചരണം നടത്തി. വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്ത് ഏഷ്യാ പസഫിക്കിന്റെയും സത്രങ്കി ഡിസ്ട്രിക്ട് പ്രോജക്ട് റോട്ടറി ക്ലബ് പാലായുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്.


പാലാ തൊടുപുഴ ഹൈവേയിൽ നിന്നാരംഭിച്ച ബോധവൽക്കരണ റാലിയിൽ മരിയസദനം അംഗങ്ങളും പാലാ പോളിടെക്‌നിക് വിദ്യാർത്ഥികളും പങ്കാളികളായി. ഗവൺമെന്റ് പോളിടെക്നിക് കോളേജ് പാലാ  പ്രിൻസിപ്പൽ  ആനി എബ്രഹാം പാല ജനമൈത്രി പോലീസ് CRO സുധേവ് എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് നിർവഹിച്ചു.


മാനസികാരോഗ്യം നമ്മുടെ അവകാശം എന്ന മുദ്രാവാക്യവും ഉയർത്തി മരിയ സദനത്തിലേക്ക് എത്തിച്ചേർന്ന റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനം പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട്  ഉദ്ഘാടനം ചെയ്തു.  


ശാരീരിക രോഗത്തെക്കാൾ കൂടുതൽ ആളുകളെ വിഷമിപ്പിക്കുന്നത് മാനസികരോഗം ആണെന്നും അങ്ങിനെ ഉള്ള ആളുകളെ സംരക്ഷിക്കുന്ന മരിയ സദനത്തിന്റെ പ്രവർത്തനം മഹത്തരം ആണെന്നും  ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. പാലാ എം.എൽ.എ  മാണി സി കാപ്പന്റെ  യോഗത്തിൽ അധ്യക്ഷത വഹിച്ചു.

മരിയസദനം ഡയറക്ടർ  സന്തോഷ് ജോസഫ് സ്വാഗതവും വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്ത് Asia Pasific വൈസ് പ്രസിഡന്റ്  ഡോ. റോയ് എബ്രഹാം കല്ലിവയലിൽ മുഖ്യപ്രഭാഷണവും നടത്തി. റോട്ടറി ക്ലബ്ബിന്റെ നൂതന പ്രോജക്ട് ആയ സത്രങ്കിയുടെ പ്രോജക്ട് ചെയർപേഴ്സൺ പാസ്റ്റ് അസിസ്റ്റന്റ് ഗവർണർ  എ.കെ എസ് എം ഡോ മീര ജോണും പ്രോജക്ട് ചെയർമാൻ, പാലാ ഡോ. ജി ഹരീഷ് കുമാറും സംസാരിച്ചു.


കുടുംബങ്ങളിലെ മാനസിക ആരോഗ്യം എന്ന വിഷയത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് പാലാ ഡി.വൈ.എസ്.പി  എ.ജെ തോമസ് അഭിപ്രായപ്പെട്ടു. റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. ജോസ് കോക്കാട്ട് മാനസിക സാമൂഹിക പുനരധിവാസത്തിൽ സമൂഹത്തിന്റെ പ്രാധാന്യം എത്രമാത്രമാണെന്ന് വിശദീകരിച്ചു. 


ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടക്കൽ, മീനച്ചിൽ പള്ളി വികാരി ഫാ തോമസ് തോട്ടുങ്കൽ, ഡയറക്ടർ ലൈഫ് പാലാ പ്രൊഫസർ ഡോ. രാജു ഡി കൃഷ്ണപുരം, വാർഡ് കൗൺസിലർ പാലാ മുൻസിപ്പാലിറ്റി ബൈജു  കൊല്ലംപറമ്പിൽ, എന്നിവരും യോഗത്തിൽ ആശംസകൾ അറിയിച്ചു. 

Reactions

MORE STORIES

പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്
YMCWA ചേർപ്പുങ്കലിന്റെ നേതൃത്വത്തിൽ ജാഗ്രതാ സമിതിയുടെ അവലോകന യോഗം നടന്നു