Hot Posts

6/recent/ticker-posts

എം.എം മണിയുടെ വായിൽ പ്രതീകാത്മകമായി തുണി തിരുകി കേരള കോൺഗ്രസ് പ്രതിഷേധം




പാലാ: കേരള കോൺഗ്രസ് ചെയർമാനും കർഷക നേതാവുമായ പി.ജെ ജോസഫ് എം.എൽ.എയ്ക്കെതിരെ എം.എം.മണി നടത്തിയ തരംതാഴ്ന്ന പ്രസ്താവനകൾ മണിയുടെ സംസ്കാര ശൂന്യതയുടെ തെളിവാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.


തുടർച്ചയായി അസഭ്യവർഷം നടത്തുന്ന എം.എം മണിയുടെ വായിൽ പ്രതീകാത്മകമായി തുണി തിരുകി കേരള കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.


എം.എം മണിയ്ക്ക് എന്തും പറയാമെന്ന് വിചാരം വേണ്ടെന്നും അനാവശ്യം പറഞ്ഞാൽ അതേ നാണയത്തിൽ തിരിച്ചടിക്കാൻ കേരള കോൺഗ്രസിന് ശേഷിയുണ്ടെന്നും സജി മുന്നറിയിപ്പ് നൽകി.




കിടങ്ങൂർ വായനശാല സ്ക്കുളിൽ നാലാം ക്ലാസ് മാത്രം പഠിച്ച എം .എം . ശിവരാമൻ ഇടുക്കിയിലെത്തി എങ്ങനെ എം.എം മണി ആയി എന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നും സജി ആവശ്യപ്പെട്ടു.

അദ്ദേഹം ഉൾപ്പെട്ട കേസിൽ നിന്ന് രക്ഷപ്പെടാൻ ആൾമാറാട്ടം നടത്തിയതാണെന്നും സജി ആരോപിച്ചു. നിയോജക പ്രസിഡന്റ് ജോർജ് പുളിങ്കാട് അദ്ധ്യക്ഷത വഹിച്ചു.

സന്തോഷ് കാവുകാട്ട്, പ്രസാദ് ഉരുളികുന്നം, അഡ്വ. ജോബി കുറ്റിക്കാട്ട്, തങ്കച്ചൻ മണ്ണൂശേരി, ജോസ് വേരനാനി, ഡിജു സെബാസ്റ്റ്യൻ, ബാബു മുകാല, ബോബി മൂന്നുമാക്കൽ, ജോസ് എടേട്ട്, സജി ഓലിക്കര, ഔസേപ്പച്ചൻ മഞ്ഞക്കുന്നേൽ, കെ.സി. കുഞ്ഞുമോൻ, നോയൽ ലൂക്ക്, നിതിൻ സി. വടക്കൻ, എ.സി സൈമൺ, സിബി നെല്ലൻകുഴി, മാർട്ടിൻ കോലടി, ടോം ജോസ്, ജസ്റ്റിൻ പാറപ്പുറത്ത്, മെൽബിൻ പറമുണ്ട, നിബിൻ താണോലിൽ, റെബിൻ ഇലവന്തിയിൽ, ജോസു ഷാജി എന്നിവർ പ്രസംഗിച്ചു.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും