Hot Posts

6/recent/ticker-posts

മുനമ്പത്ത് കടലില്‍ വള്ളംമുങ്ങി കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി


representative image

കൊച്ചി: മുനമ്പത്ത് വ്യാഴാഴ്ച രാത്രി കടലില്‍ വള്ളം മുങ്ങി കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാലിപ്പുറം ചാപ്പ, കടപ്പുറം സ്വദേശിയായ കൊല്ലംപറമ്പില്‍ ശരത്ത് എന്ന അപ്പുവിന്റെ മൃതദേഹമാണ് അഴീക്കോട് ഭാഗത്തുനിന്ന് കണ്ടെത്തിയത്. മറ്റുമൂന്നുപേര്‍ക്കായിലുള്ള തിരച്ചില്‍ തുടരുകയാണ്.


മാലിപ്പുറം ചാപ്പ, കടപ്പുറം സ്വദേശികളായ പടിഞ്ഞാറെപ്പുരയ്ക്കല്‍ ഷാജി (54), കൊല്ലംപറമ്പില്‍ അപ്പു (22), മോഹനന്‍ (53), ആലപ്പുഴ ആര്‍ത്തുങ്കല്‍ തച്ചേടത്ത് യേശുദാസ് (രാജു 54) എന്നിവര്‍ക്കായാണ് തിരച്ചില്‍ തുടരുന്നത്. 



മുങ്ങിയ വള്ളവും കണ്ടെത്താനായിട്ടില്ല. മറൈന്‍ ആംബുലന്‍സ്, കോസ്റ്റല്‍ പോലീസിസ്, കോസ്റ്റ് ഗാര്‍ഡ് എന്നിവര്‍ സംയുക്തമായാണ് തിരച്ചില്‍ തുടരുന്നത്.



വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് മാലിപ്പുറം ചാപ്പക്കടപ്പുറത്തെ 'നന്മ' എന്ന ഫൈബര്‍ വള്ളം മുങ്ങിയത്. മുനമ്പം അഴിമുഖത്തിനടുത്തായാണ് അപകടം നടന്നത്. കടലിലുള്ള ബോട്ടില്‍നിന്ന് മത്സ്യം എടുത്ത് ഹാര്‍ബറിലേക്ക് വരുകയായിരുന്നു വള്ളം.


Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍