Hot Posts

6/recent/ticker-posts

ഇസ്രയേലിലെ ഇന്ത്യക്കാരുടെ സംരക്ഷണം ഉറപ്പാക്കണം: ജോസ് കെ മാണി


കോട്ടയം: ഇസ്രയേലില്‍ ജോലി ചെയ്യുന്ന 7000 ത്തോളം വരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യാക്കാരുടെ സംരക്ഷണം ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ നടപടികളും എത്രയും വേഗം സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി വിദേശകാര്യമന്ത്രി എസ്.ജയ് ശങ്കറിനോട് ആവശ്യപ്പെട്ടു. 

ആശങ്കയോടെ കഴിയുന്ന ബന്ധുക്കള്‍ക്ക് വിവരങ്ങള്‍ ലഭിക്കുന്നതിനായി  ഇന്ത്യയിലും  ഇസ്രയേലിലെ ഇന്ത്യന്‍ സമൂഹത്തിനായി ഇന്ത്യന്‍ എംബസിയോട് അനുബന്ധിച്ച് അന്നാട്ടിലും പ്രത്യേകം ഹെല്‍പ് ലൈനുകള്‍ തുടങ്ങണം.അതുവഴി നേരിട്ട് സഹായം അഭ്യര്‍ത്ഥിക്കാനും വിവരങ്ങള്‍ ലഭിക്കാനും വഴിയൊരുങ്ങും.






രാജ്യാന്തര ഏജന്‍സികളുമായി സഹകരിച്ച് ഇസ്രയേലില്‍ സമാധാനം മടക്കി കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യ മുന്‍കൈയെടുക്കണം.ആതുര സേവനരംഗത്ത്   മലയാളി നഴ്‌സുമാരും കെയര്‍ഗീവര്‍മാരും  ഉള്‍പ്പെടെ ജോലി ചെയ്യുന്ന രാജ്യമാണ് ഇസ്രയേല്‍. ഇവരുടെ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാട്ടിലുള്ള ഇവരുടെ ഉറ്റ ബന്ധുക്കള്‍ ആശങ്കയിലാണെന്നും ജോസ് കെ മാണി പറഞ്ഞു.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു