Hot Posts

6/recent/ticker-posts

കെഎസ്ആർടിസി ശമ്പളവും പെൻഷനും വീണ്ടും മുടങ്ങി, ജീവനക്കാർ പ്രതിസന്ധിയിൽ


representative image

കെഎസ്ആർടിസി ശമ്പളവും പെൻഷനും വീണ്ടും മുടങ്ങിയതോടെ കെഎസ്ആർടിസിയെ ആശ്രയിച്ചു കഴിയുന്ന പതിനായിരങ്ങൾ  ദുരിതത്തിലായിരിക്കുകയാണ്. 
 


ഒക്ടോബർ  അവസാനമായിട്ടും സെപ്റ്റംബർ മാസത്തെ ശമ്പളം നൽകിയിട്ടില്ല. രണ്ടു മാസത്തെ പെൻഷൻ മുടങ്ങിയതോടെ 40,000 പെൻഷൻകാരും പട്ടിണിയിലാണ്. . 40 കോടി രൂപയാണ്  സെപ്റ്റംബർ മാസത്തെ ശമ്പളത്തിന്റെ രണ്ടാം ഗഡു നൽകാൻ വേണ്ടത്. 


142 കോടി രൂപയാണ് രണ്ടു മാസത്തെ പെൻഷൻ കൊടുക്കാനും വേണ്ടത്.  പണമില്ലെന്ന ധനവകുപ്പിന്റെ  മറുപടി  കെഎസ്ആർടിസി ജീവനക്കാരോടും പെൻഷൻകാരോടും ആവർത്തിക്കുകയാണു ഗതാഗതവകുപ്പ്. 


ശമ്പളം  നൽകാത്തതിൽ പ്രതിഷേധിച്ച് കേരളാ സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (ഐഎൻടിയുസി) കെഎസ്ആർടിസി ഫിനാൻസ് ഓഫിസറെ ഉപരോധിച്ചു. തിങ്കളാഴ്ച രാവിലെ സിഎംഡിയുടെ ഓഫിസിൽ സമരം നടത്തുകയും ചെയ്തിരുന്നു. എന്നാൽ പ്രതിഷേധങ്ങളെയെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ് അധികാരികൾ.



Reactions

MORE STORIES

രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
കർഷകർക്കൊപ്പം ഇടതുപക്ഷം മാത്രം: ജോബ് മൈക്കിൾ എംഎൽഎ