Hot Posts

6/recent/ticker-posts

മഞ്ഞപ്രയിൽ സിഗ്നൽ ബ്ലീങ്കർ ലൈറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു



മഞ്ഞപ്ര: വാഹനപകടങ്ങളും ഗതാഗത കുരുക്കും രൂക്ഷമായ മഞ്ഞപ്ര
പഞ്ചായത്തിലെ ചന്ദ്രപ്പുര, മൃഗാസ്പത്രി ജംഗ്ഷനുകളിൽ സിഗ്നൽ ബ്ലിങ്കർ ലൈറ്റിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കഴിഞ്ഞ ദിവസം ഈ രണ്ട് ജംഗ്ഷനുകളിലും ബ്ലിങ്കർ ലൈറ്റ് ഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഇരുമ്പ് കാൽ സ്ഥാപിച്ചു. 


ചന്ദ്രപ്പുരയിൽ നാലും, മൃഗാസ്പത്രി ജംഗ്ഷനിൽ മൂന്ന് കാലുമാണ് ഇതിനായി സ്ഥാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ലൈറ്റ് ഉൾപ്പെടെയുള്ളവ ഘടിപ്പിക്കും.
മരണങ്ങൾ ഉൾപ്പെടെ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഈ രണ്ട് മേഖലകളിലും ഉണ്ടായിട്ടുള്ളത്. 


വിദ്യാലായങ്ങൾ കൂടാതെ വിവിധ സർക്കാർ സ്ഥാപനങ്ങൾ ഉൾപ്പെടെ അനേകം ഓഫീസുകളാണ് ഈ രണ്ടു ജംഗ്ഷനുകളുടെ സമീപത്ത് പ്രവർത്തിക്കുന്നത്. കൂടാതെ തൃശൂർ ഭാഗത്ത് നിന്ന് കോട്ടയം റൂട്ടിലേക്ക് പോകുന്ന ഒട്ടുമിക്ക വാഹനങ്ങളും ചന്ദ്രപ്പുര വഴി മലയാറ്റൂർ പാലം വഴിയാണ് പോകുന്നത്. 


മലയാറ്റൂർ തീർത്ഥാടന കാലത്ത് ചന്ദ്രപ്പുര തീർത്തും ഗതാഗത കുരുക്കിൽ അകപ്പെടും. അടിക്കടി ഉണ്ടാകുന്ന അപകടങ്ങൾ സംബദ്ധിച്ച് ഇന്ദിരഗാന്ധി കൾച്ചറൽ ഫോറം ബദ്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് വാഹന അപകടങ്ങളും ഗതാഗത കുരുക്കും കുറയ്ക്കാൻ അധികൃതർ ഇടപെട്ടതും ബ്ലിങ്കർ ലൈറ്റ് ഉൾപ്പെടെ സുരക്ഷിത യാത്ര സംവിധാനം ഒരുക്കാൻ തീരുമാനം ഉണ്ടായതെന്ന് ഇന്ദിര ഗാന്ധി കൾച്ചറൽ ഫോറം മഞ്ഞപ്ര മണ്ഡലം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു