Hot Posts

6/recent/ticker-posts

കെഎസ്ആർടിസിയ്ക്ക് ബൾക് പർച്ചേസ് ആനുകൂല്യം നഷ്ടമാകും


representative image

ഇന്ധന കമ്പനികളിൽ നിന്ന് നൽകിയിരുന്ന ബൾക് പർച്ചേസിന്റെ ആനുകൂല്യം കെഎസ്ആർടിസി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് ഇനി നൽകേണ്ടതില്ലെന്ന് കേന്ദ്രസർക്കാരിന്റെ ഉത്തരവ്. 6 മാസം മുൻപ് തന്നെ ഇന്ധന കമ്പനികൾ ഈ ആനുകൂല്യം റദ്ദാക്കിയിരുന്നു.  


ഇതോടെ കെഎസ്ആർടിസിക്ക് ഒരു ലീറ്റർ ഡീസലിന് 3 രൂപയുടെ കുറവുണ്ടായിരുന്നതാണ് ഇന്ധന കമ്പനികൾ പിൻവലിച്ചത്. മാസം 1.05 കോടി  ലീറ്റർ ഡീസലാണ് കെഎസ്ആർടിസിക്ക് വേണ്ടത്. 



ഇതുവഴി മൂന്ന് കോടി രൂപയുടെ നഷ്ടമുണ്ടായതിനാൽ ഇന്ധന കമ്പനികളുടെ നിലപാടിനെതിരെ കെഎസ്ആർടിസി ഹൈക്കോടതിയിൽ പോയെങ്കിലും അനുകൂല തീരുമാനമുണ്ടായിരുന്നില്ല. ബൾക് പർച്ചേസ് ചെയ്യുന്ന ആർക്കും ഇളവ് നൽകേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ ഇപ്പോൾ ഉത്തരവിറക്കുകയും ചെയ്തു. 



ഇപ്പോൾ കെഎസ്ആർടിസി ബസുകൾ ഇന്ധനം നിറയ്ക്കുന്നത് കെഎസ്ആർടിസി ഡിപ്പോയിൽ പ്രവർത്തിക്കുന്ന പമ്പുകളിൽ നിന്നാണ്. 

ലീറ്ററിന് 2.30 രൂപയുടെ കുറവ് ഇവിടെ നിന്നു ലഭിക്കും. വടക്കൻ ജില്ലകളിലെ ഡിപ്പോകളിൽ ബസുകൾ ഇന്ധനം നിറയ്ക്കുന്നത് മംഗളൂരുവിൽ നിന്നാണ്.  

Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ
പ്രവിത്താനം സ്കൂളിന് സ്പോർട്സ് കിറ്റും ജേഴ്സിയും വിതരണം ചെയ്ത് പൂർവ്വ വിദ്യാർത്ഥി