Hot Posts

6/recent/ticker-posts

മാധ്യമപ്രവര്‍ത്തകരെ ആക്ഷേപിച്ച് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ്




തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസ്ത്ര ഉപദേഷ്ടാവായ എം.സി ദത്തന്‍. യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് വളയല്‍ പ്രതിഷേധത്തിനിടെയാണ് സംഭവം. 


സെക്രട്ടറിയേറ്റിലേക്കുള്ള വഴിയില്‍ സ്ഥാപിച്ച ബാരിക്കേഡിന് മുന്നില്‍ ദത്തനെ പോലീസ് തടഞ്ഞതിന് തൊട്ടുപിന്നാലെ പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോടാണ് അദ്ദേഹം കയര്‍ത്ത് സംസാരിച്ചത്.


വേറെ ഒരു പണിയില്ലേടേ നിനക്കൊക്കെ. ഇതിനെക്കാള്‍ നീയൊക്കെ തെണ്ടാന്‍ പോ എന്നാണ് ദത്തന്‍ മാധ്യമങ്ങളോട് പറഞ്ഞത്. കൂടുതൽ പ്രതികരിയ്ക്കാതെ ദത്തന്‍ കടന്നുപോവുകയും ചെയ്തു.



അതേസമയം മുഖ്യമന്ത്രിയുടെ 'കടക്ക് പുറത്ത്' പോലെ സംഭവം വിവാദമായതോടെ  വിശദീകരണവുമായും ദത്തന്‍ രംഗത്തെത്തി. പ്രതികരണത്തിന് താത്പര്യമില്ലെന്ന് പറഞ്ഞിട്ടും മാധ്യമപ്രവര്‍ത്തകര്‍ വിടാതെ പിന്തുടര്‍ന്നു. പ്രതികരണത്തിന് നിര്‍ബന്ധിച്ചപ്പോഴാണ് പ്രകോപിതനായതെന്നും ദത്തന്‍ വിശദീകരിച്ചു. 


യുഡിഎഫ് ഉപരോധം കണക്കിലെടുത്ത് സെക്രട്ടറിയേറ്റിലേക്കുള്ള പ്രസ് ക്ലബ് റോഡ് പോലീസ് ബാരിക്കേഡ് സ്ഥാപിച്ച് അടച്ചിരുന്നു. ഇതുവഴിയെത്തിയ ദത്തനെ ആളറിയാതെ പോലീസ് തടഞ്ഞു. 

മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവാണ് അതെന്ന് മാധ്യമപ്രവര്‍ത്തകരാണ് പോലീസിനെ അറിയിച്ചത്. ഇതിനുശേഷം ബാരിക്കേഡ് കടന്നെത്തിയ ദത്തനോട് സംഭവത്തില്‍ പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം.

Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ