Hot Posts

6/recent/ticker-posts

പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കിഴതടിയൂർ പള്ളിയിൽ പ്രധാന തിരുനാൾ നാളെ




പാലാ : പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കിഴതടിയൂർ പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന  തിരുനാളിനോട് അനുബന്ധിച്ച് വിശുദ്ധന്റെ സ്വരൂപം പരസ്യ വണക്കത്തിന് പ്രതിഷ്ഠിച്ചു. മാർ ജോസഫ് പള്ളിക്കാപറമ്പിൽ മുഖ്യ കാർമികത്വം വഹിച്ചു.

ഇന്ന് വൈകുന്നേരം 4.45 ന് പ്രസുദേന്തി സമർപ്പണം. 6.30 ന് ആഘോഷമായ ജപമാല പ്രദക്ഷിണം. പ്രധാന തിരുനാൾ ദിനമായ 28ന് രാവിലെ 5.30, 7.00, 10.00, ഉച്ചകഴിഞ്ഞ് 3.00, വൈകുന്നേരം 5.00, രാത്രി 7.00 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാനയും നൊവേനയും.


നാളെ രാവിലെ 10.00 ന്  സീറോ മലബാർ സഭ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ  വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. ഉച്ചയ്ക്ക് 12ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം. നാളെ രാവിലെ 5.15 മുതൽ നെയ്യപ്പം നേർച്ച വിതരണം ഉണ്ടായിരിക്കും.


തിരുനാൾ ആഘോഷങ്ങൾക്ക് വികാരി ഫാ. തോമസ് പനക്കക്കുഴി, സഹവികാരി ഫാ. ജോബി കുന്നയ്ക്കാട്ട്, പാസ്റ്റൽ അസിസ്റ്റന്റ് ഫാ. സെബാസ്റ്റ്യൻ ആലപ്പാട്ട് കുന്നേൽ, കൈകാരന്മാരായ ജോസഫ് ഏഴുപറയിൽ, ജോസ് ആരംപുളിക്കൽ, ക്ലമെന്റ്  അറയ്ക്കൽ, സോജൻ വെള്ളരിങ്ങാട്ട് എന്നിവർ നേതൃത്വം നൽകും.



Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു