Hot Posts

6/recent/ticker-posts

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് 29ന്


representative image

സേവാഭാരതി കുറവിലങ്ങാട് യൂണിറ്റിൻ്റെയും കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ന‌‌ടത്തും. ഒക്ടോബർ 29 ഞായർ രാവിലെ 09 മുതൽ ഉച്ചയ്ക്ക് 02 വരെ കളത്തൂർ ഗവൺമെൻ്റ് യു പി സ്കൂൾ ഹാളിലാണ് ക്യാംപ്.



കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി മത്തായി ഉദ്ഘാടനം നിർവഹിക്കും.ദേശീയ സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ കൃഷ്ണൻ നമ്പൂതിരി സേവാ സന്ദേശം നൽകും. 


കാരിത്താസ് ആശുപത്രിയിലെ കാർഡിയോളജി, ഗ്യാസ്ട്രോ എൻട്രോളജി, കമ്മ്യൂണിറ്റി മെഡിസിൻ, ന്യൂറോളജി, സൈകോഓങ്കോളജിസ്റ് എന്നീ ഡിപ്പാർട്ട്മെൻ്റിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ സൗജന്യ സേവനം ലഭിക്കും. 


ഇ സി ജി, എകോ, ബ്ലഡ് പ്രഷർ, ജിആർബിഎസ്, മെഡിസിൻ, മെഡിക്കൽ കൺസൾട്ടിംഗ് എന്നിവയും സൗജന്യമായിരിക്കും. ബുക്കിങ്ങിനായി ഗോപീകൃഷ്ണൻ 799931497, അഭിലാഷ് 9496801787, ശ്രീവിദ്യ 8086377237 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു. 


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു