Hot Posts

6/recent/ticker-posts

പി റ്റി ജോസഫ് പുറത്തേലിന്റെ സംസ്കാരം ശനിയാഴ്ച



കിടങ്ങൂർ: കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗവും പാർട്ടി സീനിയർ നേതാവുമായ പി റ്റി ജോസഫ് (ഏപ്പ് ചേട്ടൻ) പുറത്തേലിന്റെ സംസ്കാരം ശനിയാഴ്ച നടക്കും. 


27/10/2023 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് കിടങ്ങൂർ ലിറ്റിൽ ലൂർദ്  ഹോസ്പിറ്റലിൽ നിന്നും ഭൗതികശരീരം 4.15 ന് കിടങ്ങൂർ  ടൗണിൽ പഞ്ചായത്ത് ഓഫീസിന് സമീപം പൊതുദർശനത്തിന് വയ്ക്കും. 


പൊതുദർശനത്തിന് ശേഷം  4.45 ന് അദ്ദേഹത്തിന്റെ ടൗണിലുള്ള ഭവനത്തിൽ  എത്തിയ്ക്കും. 


ശനിയാഴ്ച (28/10/2023) രാവിലെ ആറുമണിക്ക്  തീർത്ഥം പ്രസ് റോഡിലുള്ള സഹോദരൻ ചാക്കോച്ചന്റെ  വസതിയിൽ ഭൗതികശരീരം കൊണ്ടുവരും. 10.30 ന് വീട്ടിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിച്ച് 11 മണിക്ക് കിടങ്ങൂർ സെന്റ് മേരീസ്  ഫൊറോന  പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടും.

അതിനുശേഷം പള്ളിയങ്കണത്തിൽ അനുശോചന യോഗവും നടത്തപ്പെടും.ദീർഘകാലം  കിടങ്ങൂർ ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, ക്നാനായ കത്തോലിക്കാ കോൺഗ്രസ് പ്രസിഡണ്ട്, കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡണ്ട്, മർച്ചന്റ്  അസോസിയേഷൻ ഭാരവാഹി തുടങ്ങിയ നിരവധി പദവികൾ അലങ്കരിച്ചിട്ടുണ്ട്. 

Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു