Hot Posts

6/recent/ticker-posts

പൊൻകുന്നം വാഹനാപകടം; ജീപ്പ് ഡ്രൈവർ അറസ്റ്റിൽ



യുവാക്കളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ ജീപ്പ് ഓടിച്ച ഡ്രൈവറെ പോലീസ് അറസ്റ്റുചെയ്തു. ഇളംകുളം കൂരാലി ഭാഗത്ത് ചേരീപ്പുറം വീട്ടില്‍ പാട്രിക് ജോസിനെയാണ് (38) പൊന്‍കുന്നം പോലീസ് അറസ്റ്റ് ചെയ്തത്. അപകടസമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നതായി പോലീസ് കണ്ടെത്തി.



ബുധനാഴ്ച രാത്രി പത്തേകാലോടുകൂടി ഇളംകുളം കോപ്രാക്കളം ഗുഡ് സമരിറ്റന്‍ ഹോസ്പിറ്റലിന് സമീപമായിരുന്നു സംഭവം. ജോസ് ഓടിച്ച ഥാര്‍ ജീപ്പ് എതിരേ വന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. 



സംഭവ സ്ഥലത്തുവെച്ചുതന്നെ ഓട്ടോറിക്ഷയിലുണ്ടായിരുന്ന മൂന്ന് യുവാക്കള്‍ മരണപ്പെട്ടു. തുടര്‍ന്ന് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ഇയാള്‍ മദ്യപിച്ചതായി കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പൊന്‍കുന്നം സ്റ്റേഷന്‍ എസ്.എച്ച്.ഒ. എന്‍. രാജേഷിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.



തിടനാട് മഞ്ഞാങ്കല്‍ തുണ്ടത്തില്‍ ആനന്ദ് (24), പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശികളായ വിഷ്ണു, ശ്യാംലാല്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മൂന്നുപേരും ഓട്ടോ യാത്രക്കാരായിരുന്നു. അരുവിക്കുഴി ഓലിക്കല്‍ അഭിജിത്ത് (23), അരീപ്പറമ്പ് കളത്തില്‍ അഭിജിത്ത് (18) എന്നിവര്‍ക്ക് പരിക്കേറ്റു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു