Hot Posts

6/recent/ticker-posts

റബര്‍പാല്‍ കയറ്റിയ ലോറി മറിഞ്ഞ് മാലിന്യം തോട്ടിലേയ്ക്കും കിണറുകളിലേയ്ക്കുമെത്തി



മഞ്ചക്കുഴി തമ്പലക്കാട് റോഡില്‍ റബ്ബര്‍ പാൽ വേസ്റ്റ് കയറ്റിവന്ന ടാങ്കര്‍ ലോറി മറിഞ്ഞു.തമ്പലക്കാട് ആര്‍.കെ റബേഴ്‌സില്‍ നിന്നും അമോണിയ ചേര്‍ന്ന റബ്ബര്‍ പാല്‍ വേസ്റ്റ് കയറ്റിവന്ന ലോറിയാണ് മറിഞ്ഞത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം.  


ടാങ്കര്‍ പൊട്ടി മാലിന്യം മുഴുവന്‍ തോട്ടിലേയ്ക്ക് ഒഴുകി പരന്നു. തോട്ടില്‍ നിന്നും വേസ്റ്റ് ഒഴുകി സമീപത്തെ കിണറുകളും മീനച്ചില്‍ തോടും മലിനമായി. പുഴയിലെ മീനുകള്‍ മുഴുവന്‍ ചത്തു.


ഒരു ദിവസത്തേയ്ക്ക് തോടിന്റെ പരിസരത്ത് ഉള്ള കിണറുകളില്‍ നിന്നും ആരും വെള്ളം പമ്പ് ചെയ്യാന്‍ പാടില്ല എന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കിണറ്റിലെ വെള്ളത്തിന് നിറം മാറ്റമോ ഗന്ധമോ അനുഭവപ്പെട്ടെങ്കില്‍ കിണര്‍ ശുദ്ധിയാക്കുകയും ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിക്കുകയും ചെയ്യണമെന്നും അറിയിച്ചിട്ടുണ്ട്. 






Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍