Hot Posts

6/recent/ticker-posts

മൂന്നിലവിൽ വെളിച്ച വിപ്ലവത്തിന് 1000 ലൈറ്റുകൾ




മൂന്നിലവ് പഞ്ചായത്ത് മേഖല മുഴുവൻ പ്രകാശപൂരിതമാക്കുന്നതിനായി 1000 ലൈറ്റുകൾ സ്ഥാപിക്കുവാൻ 20 ലക്ഷം രൂപ അനുവദിക്കുന്നതായും വിനോദ സഞ്ചാര കേന്ദ്രമായ കട്ടിക്കയം വെള്ളചാട്ട സ്ഥലത്തേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്യുന്നതിനായി അഞ്ച് ലക്ഷം രൂപ അനുവദിക്കുന്നതായും തോമസ് ചാഴികാടൻ എം.പി.അറിയിച്ചു. 


വെള്ളപ്പൊക്ക കെടുതികളും പ്രകൃതിക്ഷോഭവും തുടർച്ചായി ഉണ്ടായിക്കൊണ്ടിരിക്കുന്ന മലയോര മേഖലയിലെ വെളിച്ചക്കുറവിന് ആയിരം സ്ട്രീറ്റ് ലൈറ്റുകൾ പരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു. പുതുശ്ശെരി ഭജനമഠം ജംഗ്ഷനിൽ മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


മൂന്നിലവ് പഞ്ചായത്തിലെ പുതുശ്ശേരി ഭജനമഠം ജംഗ്ഷനിൽ തോമസ് ചാഴികാടൻ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് തുക അനുവദിച്ച് സ്ഥാപിച്ചതാണ് മിനിമാസ്റ്റ് ലൈററ്. മൂന്നിലവ് ഗ്രാമപഞ്ചായത്ത് മെമ്പർ  അജിത്ത് ജോർജ് അധ്യക്ഷത വഹിച്ചു. 



പുതുശ്ശേരി അയ്യപ്പ സേവാസംഘം പ്രസിഡണ്ട്  അനിൽകുമാർ പി എലിക്കുഴിയിൽ,   ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജറ്റോ ജോസ്, മൂന്നിലവ്  ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ ചാർലി ഐസക്ക്, കെ.ബി. സതീഷ് കുമാർ, ടോബിൻ.കെ.അലക്സ്, ടൈറ്റസ് ജേക്കബ്, പുതുശ്ശേരി അയ്യപ്പ സേവാ സംഘം സെക്രട്ടറി  അഖിൽ കുമാർ പുളിക്കൽ എന്നിവർ പ്രസംഗിച്ചു.


Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ