Hot Posts

6/recent/ticker-posts

മറിയക്കുട്ടി ചാക്കോയ്ക്ക് ശ്രേഷ്ഠകർമ്മ പുരസ്ക്കാരം സമ്മാനിച്ചു



അടിമാലി/പാലാ: അനീതിക്കെതിരെ ഗാന്ധിയൻ മാർഗ്ഗത്തിൽ പോരാടുന്ന അടിമാലിയിലെ സീനിയർ സിറ്റിസൺ മന്നാംകണ്ടം പൊന്നെടുത്തുപാറ മറിയക്കുട്ടി ചാക്കോയ്ക്കു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ശ്രേഷ്ഠകർമ്മ പുരസ്ക്കാരം ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് സമ്മാനിച്ചു. മാതൃകാപരമായ സമരമാർഗ്ഗത്തിലൂടെ അധികാരികൾക്കു മുന്നിലെത്തിക്കാൻ മറിയക്കുട്ടി ചാക്കോയ്ക്കു സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു. 

അക്രമ സമരങ്ങളുടെ കാലഘട്ടത്തിൽ ഗാന്ധിയൻ സമരപാതയുടെ പ്രസക്തി ബോധ്യപ്പെടുത്തുന്ന മാതൃകാപരമായ പോരാട്ടമാണ് നയിക്കുന്നതെന്നും എബി ജെ ജോസ് ചൂണ്ടിക്കാട്ടി.


ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ അധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം ബിന്ദു എൽസ തോമസ്, ബിനു പെരുമന, അനിൽ മാത്യു എന്നിവർ പങ്കെടുത്തു. ശില്പവും പൊന്നാടയും അടങ്ങുന്നതാണ് ശ്രേഷ്ഠകർമ്മ അവാർഡ്. ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്ന അന്നമ്മ ഔസേപ്പിനുള്ള പുരസ്കാരം മറിയക്കുട്ടി ചാക്കോ ഏറ്റുവാങ്ങി. 




Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു