Hot Posts

6/recent/ticker-posts

'ശബ്ദമില്ലാത്തവരുടെ ശബ്ദമാവുക': യുവജന മഹാസംഗമം നടന്നു


കുറവിലങ്ങാട്: 'AS ONE : IT STARTS WITH US' എന്ന പേരിൽ എസ്‌.എം.വൈ.എം, കെ.സി.വൈ.എം കുറവിലങ്ങാട് ഫൊറോനയുടെ ആഭിമുഖ്യത്തിൽ എസ്‌. എം.വൈ.എം കെ.സി.വൈ.എം കുറവിലങ്ങാട് യൂണിറ്റിന്റെ ആതിഥേയത്ത്വത്തിൽ യുവജന മഹാസംഗമം നടത്തപ്പെട്ടു. ആയിരത്തിലധികം യുവജനങ്ങൾ പങ്കെടുത്ത യോഗത്തിന് കുറവിലങ്ങാട് മർത്തുമറിയും ആർച്ച് ഡിക്കൻ തീർത്ഥാടന ദേവാലയത്തിന്റെ ആർച്ച് പ്രീസ്റ്റ് വെരി.റവ.ഡോ.അഗസ്റ്റിൻ കൂട്ടിയാനിയിൽ ഉദ്ഘാടനം നിർവഹിച്ചു.


എസ്‌.എം.വൈ.എം, കെ.സി.വൈ.എം പാലാ രൂപത ഡയറക്ടർ റവ.ഫാ.മാണി കൊഴുപ്പൻകുറ്റി സന്ദേശം നൽകുകയും 2022 പ്രവർത്തന വർഷത്തെ കെ.സി.വൈ.എം സംസ്ഥാന പ്രസിഡൻറ് ഷിജോ ഇടയാടി "യുവജനങ്ങൾ ഒന്നിച്ച്, സഭയോടും, സമൂഹത്തിനോടും" എന്ന വിഷയത്തെക്കുറിച്ച് യുവജനങ്ങളോട് സംസാരിക്കുകയും ചെയ്തു. 





പാലാരൂപതയുടെ പ്രസിഡൻറ് തോമസ് ബാബു, പാലാ രൂപത ജോയിൻ ഡയറക്ടർ റവ.സി.നവീന സി.എം.സി, എസ്‌.എം.വൈ.എം കുറവലങ്ങാട് ഫൊറോന യൂണിറ്റ് ഡയറക്ടർ റവ.ഫാ.ജോസഫ് ആലാനിക്കൽ, ഫൊറോന പ്രസിഡൻറ് എബി ജോസഫ് സെബാസ്റ്റ്യൻ, വൈസ് പ്രസിഡൻറ് ടെസ്റ്റ് ബി വിനയാ, ഫൊറോന യൂണിറ്റ് ആനിമേറ്റർ ലിജോ ജോർജ് മുക്കത്ത്, യൂണിറ്റ് പ്രസിഡൻറ് അമല ബെന്നി എന്നിവർ വേദിയിൽ സന്നിഹിതനായിരുന്നു. 


രൂപതാ, മേഖല, യൂണിറ്റ് ഭാരവാഹികൾ വേദിയിലും സദസ്സിലും സന്നിഹിതരായിരുന്നു. രണ്ടുമണിക്ക് വിശുദ്ധ കുർബാനയോടെ ആരംഭിച്ച സംഗമം, യുവജന റാലിക്കും, പൊതുസമ്മേളനും, സ്നേഹവിരുനിന്നും ശേഷം കൃത്യം ആറുമണിക്ക് പരിപാടി അവസാനിച്ചു.


Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ