Hot Posts

6/recent/ticker-posts

പിണ്ണാക്കനാട്ട് പുതിയ 33 കെ.വി സബ്സ്റ്റേഷൻ സ്ഥാപിക്കുന്നതിന് 14.63 കോടി രൂപയുടെ ഭരണാനുമതി


ഈരാറ്റുപേട്ട: കേരള സംസ്ഥാന വൈദ്യുതി വകുപ്പ് പിണ്ണാക്കനാട് സെക്ഷൻ ഓഫീസിന് കീഴിൽ ചെമ്മലമറ്റത്ത് പുതിയ 33 കെ.വി സബ്സ്റ്റേഷൻ സ്ഥാപിക്കുന്നതിന് 14.63 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച്‌തായി അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഇതിൽ ഒരു കോടി രൂപ സ്ഥലം ഏറ്റെടുപ്പിന് വേണ്ടിയാണ് വകയിരുത്തിയിട്ടുള്ളത്.


നിലവിലുള്ള ഈരാറ്റുപേട്ട 110 കെ.വി സബ്സ്റ്റേഷനിൽ 16 MVA യുടെ ട്രാൻസ്ഫോർമർ സ്ഥാപിച്ച് അവിടെ നിന്നും 33 കെ.വി ഫീഡർ വലിച്ചാണ് നിർദ്ദിഷ്ട പിണ്ണാക്കനാട് സബ്സ്റ്റേഷൻ സ്ഥാപിക്കുന്നത്. 5 MVA യുടെ 2 ട്രാൻസ്ഫോർമറുകൾ സ്ഥാപിച്ച് നാല് 11 കെ.വി ഫീഡറുകളിലൂടെ പിണ്ണാക്കനാടും സമീപ പ്രദേശങ്ങളായ ചേറ്റുതോട്, ചേന്നാട്, തിടനാട് എന്നീ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം നടത്തുന്നതിന് കഴിയും.


നിലവിൽ വൈദ്യുതി വിതരണം നടത്തുന്ന 11 കെ.വി ഫീഡറുകൾ ഇടതൂർന്ന തോട്ടം മേഖലകളിലൂടെ വലിച്ചിട്ടുള്ളതും, സമീപ സബ് സ്റ്റേഷനുകളായ ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, പൈക എന്നിവിടങ്ങളിൽ നിന്നും വളരെ ദൈർഘ്യമേറിയ ഫീഡറുകളിലൂടെയും ആണ് വൈദ്യുതി വിതരണം ചെയ്യുന്നത്. ആയതിനാൽ ഈ പ്രദേശത്ത് നിരന്തരമായി വോൾട്ടേജ് ക്ഷാമവും വൈദ്യുതി തടസ്സവും നേരിട്ടിരുന്നു.


പിണ്ണാക്കനാടും സമീപ പ്രദേശങ്ങളിലും നിരവധി ഹൈടെൻഷൻ യൂണിറ്റുകൾ പ്രവർത്തിച്ചു വരുന്നതും പുതിയ യൂണിറ്റുകൾ ആരംഭിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നതും ആണ്. ഇപ്രകരമുള്ള ഹൈടെൻഷൻ യൂണിറ്റുകളുടെ സുഗമമായ നടത്തിപ്പിനും പുതിയ യൂണിറ്റുകൾ ആരംഭിക്കുന്നതിനും കൂടുതൽ ഗുണമേന്മയുള്ള തടസ്സ രഹിത വൈദ്യുതി ഉറപ്പുവരുത്തേണ്ടതാണ്. 


പിണ്ണാക്കനാട് സബ്സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നതോടെ പ്രദേശത്ത വൈദ്യുതിപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകുന്നതാണ്. ഈ പദ്ധതിയിലൂടെ ഏകദേശം ഇരുപതിനായിരത്തോളം  ഉപഭോക്താക്കൾക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്നതാണ്. സമീപ
പ്രദേശങ്ങളായ  ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി, പൂഞ്ഞാർ, പാറത്തോട് എന്നീ  ഗ്രാമപഞ്ചായത്ത് പ്രദേശങ്ങൾക്കും ബദൽ സംവിധാനമായി പിണ്ണാക്കനാട് സബ്സ്റ്റേഷനുകളിൽ നിന്നുള്ള ഫീഡറുകളെ പ്രയോജനപ്പെടുത്താൻ കഴിയും. പൈക - പിണ്ണാക്കനാട്, ഈരാറ്റുപേട്ട - പിണ്ണാക്കനാട്  33 കെ.വി ഫീഡറുകൾ നിർമ്മിക്കുന്നതിലൂടെ പൈക സബ്സ്റ്റേഷനും പിണ്ണാക്കനാട് സബ്സ്റ്റേഷനും ഏതെങ്കിലും ഫീഡർ അറ്റകുറ്റപ്പണിയ്ക്ക് എടുക്കുമ്പോൾ തുടർച്ചയായി വൈദ്യുതി ലഭ്യത ഉറപ്പുവരുത്താൻ കഴിയുന്നതാണ്.

മേഖലയുടെ വ്യവസായ വത്ക്കരണം സാധ്യമാക്കി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ജനങ്ങൾക്ക് ഗുണമേന്മയുള്ള തടസ്സ രഹിത വൈദ്യുതി ഉറപ്പു വരുത്തുന്നതിനും സുസ്ഥിര വികസനം സാധ്യമാക്കുന്നതിനും പിണ്ണാക്കനാട് സബ്സ്റ്റേഷൻ സഹായകമാകുന്നതാണ്.

 തിടനാട് ഗ്രാമപഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങൾക്കും കൂടാതെ ഈരാറ്റുപേട്ട, പൂഞ്ഞാർ, പാറത്തോട് പ്രദേശങ്ങൾക്കും വൈദ്യുതി വിതരണ രംഗത്ത് വലിയ മുന്നേറ്റം സാധ്യമാക്കുന്ന ഈ പദ്ധതിയ്ക്കുവേണ്ടിയുള്ള സ്ഥലം ഏറ്റെടുപ്പിന് ഉത്തരവ് പുറപ്പെടുവിച്ച് കഴിഞ്ഞതായും പരമാവധി വേഗത്തിൽ നടപടികൾ പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ