Hot Posts

6/recent/ticker-posts

കേന്ദ്ര സ്വകാര്യവൽക്കരണ നയത്തിനെതിരെ യുവജന പ്രക്ഷോഭം സംഘടിപ്പിക്കും; സിറിയക് ചാഴികാടൻ



കോട്ടയം: പൊതുമേഖലയിലുള്ള നിരവധി സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ സംസ്ഥാനത്ത് യുവജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കേരളാ യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡണ്ട് സിറിയക് ചാഴികാടൻ . ലോകത്തിലെ ഏറ്റവും വലിയ തൊഴിൽദാതാവായ ഇന്ത്യൻ റെയിൽവേ ഘട്ടംഘട്ടമായി സ്വകാര്യവൽക്കരിച്ചുകൊണ്ടിരിക്കുകയാണ്. 

കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ കാർഷിക മേഖലയിലേക്ക് അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ എത്തിക്കുവാൻ സംസ്ഥാന വ്യാപകമായി വലിയ പ്രചാരണം സംഘടിപ്പിക്കും.ഇതിനായി കർഷക സംരംഭകത്വ പദ്ധതികൾ ആവിഷ്കരിക്കുകയും പരിശീലന പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുമെന്നും സിറിയക് ചാഴികാടൻ അറിയിച്ചു.


യൂത്ത് ഫ്രണ്ട് എം സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനു ശേഷം പാലായിൽ  കെ എം മാണിയുടെ കല്ലറയിൽ സംസ്ഥാന ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവർക്കൊപ്പം  പ്രാർത്ഥന നടത്തിയതിന് ശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു സിറിയക് ചാഴികാടൻ 


ഷേയ്ക്ക് അബ്ദുള്ള, ബിറ്റു വൃന്ദാവൻ, റോണി വലിയപറമ്പിൽ,സുനിൽ പയ്യപള്ളിൽ,ഡിനു ചാക്കോ, മിദുലാജ് മുഹമ്മദ്, എൽബി അഗസ്റ്റിൻ, എസ് അയ്യപ്പൻപിള്ള,ജോജി പി തോമസ്, മനു ആൻ്റണി, ജോമി കുട്ടംമ്പുഴ,ഷിജോ ഗോപാലൻ,അനൂപ് കെ ജോൺ,തോമസുകുട്ടി വരിക്കയിൽ തുടങ്ങിയവർപങ്കെടുത്തു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു