Hot Posts

6/recent/ticker-posts

'ഓറഞ്ച് ദ വേൾഡ്' കാമ്പയിൻ സന്ദേശറാലി സംഘടിപ്പിച്ചു



കോട്ടയം: ഓറഞ്ച് ദ വേൾഡ് കാമ്പയിന്റെ ഭാഗമായി വനിത - ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ സന്ദേശറാലി നടത്തി. കളക്ടറേറ്റിൽ നിന്നാരംഭിച്ച റാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ കളക്ടർ വി.വിഗ്നേശ്വരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.


സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരേയുള്ള അതിക്രമങ്ങൾ, ഗാർഹീകപീഡനം, ലിംഗ വിവേചനം, സ്ത്രീധനപീഡനം, ശൈശവവിവാഹം, ദുരാചാരങ്ങൾ തുടങ്ങിയവ സമൂഹത്തിൽ നിന്ന് ഇല്ലാതാക്കുകയാണ് ഡിസംബർ 10 വരെ നീണ്ടു നിൽക്കുന്ന കാമ്പയിന്റെ ലക്ഷ്യം. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അമൃത മിഷൻ പദ്ധതിയുടെ ഭാഗമായി നടത്തപ്പെട്ട പരിപാടിയിൽ തെരുവ് നാടകം, കുടിവെള്ള പരിശോധന, മെസ്സേജ് മിറർ സ്ഥാപിക്കൽ തുടങ്ങിയവയും നടത്തി. കുറുപ്പന്തറ സെൻറ് സേവ്യേഴ്സ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ എൻ.എസ്.എസ് വോളൻ്റിയേഴ്സും  അദ്ധ്യാപകരുമാണ് ഇതിന്‌ നേതൃത്വം നൽകിയത്.





ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ മഞ്ജു സുജിത്ത്, വനിത - ശിശു വികസന ഓഫീസർ ജെബിൻ ലോലിത സെയ്ൻ, സി.ഡി.എസ് പ്രോഗ്രാം ഓഫീസർ റെയ്ച്ചൽ ഡേവിഡ്, വനിതാ പ്രൊട്ടക്ഷൻ ഓഫീസർ എം.വി സുനിത, ഐ.സി.ഡി.എസ് പ്രവർത്തകർ, സി.എം.എസ് കോളജ്, ബസേലിയസ് കോളജ് എന്നിവിടങ്ങളിലെ എൻ.എസ്.എസ് വോളണ്ടിയർമാർ എന്നിവർ റാലിയിൽ പങ്കെടുത്തു. റാലി നാഗമ്പടത്ത് അവസാനിച്ചു.


Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു