Hot Posts

6/recent/ticker-posts

പാലാ രൂപത ബൈബിൾ കൺവൻഷൻ: വിവിധ കമ്മിറ്റികൾ രൂപീകരിച്ചു



പാലാ: 41-ാമത് പാലാ രൂപത ബൈബിൾ കൺവെൻഷൻ 2023 ഡിസംബർ 19 മുതൽ 23 വരെ പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ വച്ച് നടത്തും. വൈകുന്നേരം 3.30 മുതൽ 9.00 വരെ സായാഹ്ന കൺവൻഷനായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. അണക്കര മരിയൻ ധ്യാന കേന്ദ്രം ഡയറക്ടർ ഫാ.ഡൊമിനിക് വാളമ്മനാൽ 5 ദിവസത്തെ കൺവൻഷൻ നയിക്കും. ഡിസംബർ 19-ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ബൈബിൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.


ബൈബിൾ കൺവെൻഷന്റെ സുഗമമായ നടത്തിപ്പിന് വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. വിവിധ കമ്മിറ്റികൾ: ഫിനാൻസ്, ഫാ.ബർക്കുമാൻസ് കുന്നുംപുറം, സണ്ണി പള്ളിവാതുക്കൽ, ജോസഫ് പുല്ലാട്ട്, പബ്ലിസിറ്റി & മീഡിയ - ഫാ.ജോർജ്ജ് നെല്ലിക്കുന്നു ചെരുവുപുരയിടം, ഫാ.മാണി കൊഴുപ്പൻ കുറ്റി, ജോർജ്ജുകുട്ടി ഞാവള്ളിൽ, പോൾസൺ പൊരിയത്ത്, വോളണ്ടിയർ ഫാ.കുര്യൻ മറ്റം, സെബാസ്റ്റ്യൻ കുന്നത്ത്, ഷിജു അഗസ്റ്റ്യൻ വെള്ളപ്ലാക്കൽ, ജോസ് മൂലാച്ചേരിൽ. 


മദ്ധ്യസ്ഥപ്രാർത്ഥന: ഫാ.ജേക്കബ് വെള്ളമരുതുങ്കൽ, മാത്യുക്കുട്ടി താന്നിയ്ക്കൽ, ആന്റണി കുഞ്ഞാപ്പറമ്പിൽ. കുമ്പസാരം: ഫാ.തോമസ് വാലുമ്മേൽ, ചാക്കോച്ചൻ ശൗരിയാം കുഴി, ബിനു വാഴേപ്പറമ്പിൽ ട്രാഫിക്, ഫാ.തോമസ് കിഴക്കേൽ, ജോർജ്ജുകുട്ടി പാലക്കാട്ടു കുന്നേൽ, തൊമ്മച്ചൻ പാറയിൽ. വിജിലൻസ്: ഫാ.ആൽവിൻ ഏറ്റുമാനൂക്കാരൻ, ഫാ.ജോസഫ് താഴത്തുവരിയ്ക്കയിൽ, റ്റോമി ആട്ടാപ്പാട്ട്, രാജേഷ് ഇലഞ്ഞിമറ്റം, പന്തൽ: ഫാ.ജോസഫ് നരിതൂക്കിൽ, ഫാ.മാത്യു ആലപ്പാട്ടുമേടയിൽ, ജോണിച്ചന്റെ കൊട്ടുകാപ്പള്ളിൽ, ലൈറ്റ് & സൗണ്ട്: ഫാ.ജോസഫ് മുകളേപ്പറമ്പിൽ, റോഷി മൈലയ്ക്കുചാലിൽ. സ്റ്റേജ്: ഫാ.തോമസ് ഓലായത്തിൽ, ജോൺസൺ തടത്തിൽ, ഷാജി ഇടത്തിനകം, ബെന്നി പുളിമറ്റത്തിൽ. 


കുടിവെള്ളം: ഫാ.മാത്യു പുല്ലുകാലായിൽ, ബേബിച്ചൻ വാഴചാരിക്കൽ, ജോർജ്ജുകുട്ടി വടക്കേത കിടിയേൽ. ഫുഡ്: ഫാ.ജോസ് വടക്കേക്കുറ്റ്, സാബു ചെറുവള്ളിൽ, കുട്ടിച്ചൻ ഇലവുങ്കൽ, ജോണി കുറ്റിയാനി. അക്കമൊഡേഷൻ: ഫാ.ജോസ് തറപ്പേൽ, പി.പി തോമസ്, രാജൻ തൈപ്പറമ്പിൽ, ആരാധനാക്രമം: കത്തീഡ്രൽ വൈദികർ, ഫാ.സെബാസ്റ്റ്യൻ പഴേപറമ്പിൽ.


ബിഷപ്പ് ഹൗസിൽ നടന്ന യോഗത്തിൽ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ.ജോസഫ് തടത്തിൽ, മോൺ.ജോസഫ് മലേപ്പറമ്പിൽ, മോൺ.ജോസഫ് കണിയോടിക്കൽ, ചാൻസിലർ റവ.ഫാ.ജോസഫ് കുറ്റിയാങ്കൽ, ഫൈനാൻസ് ഓഫീസർ റവ.ഫാ.ജോസഫ് മുത്തനാട്ട്, കത്തീഡ്രൽ വികാരി റവ.ഫാ.ജോസ് കാക്കല്ലിൽ, ഭരണങ്ങാനം ഫൊറോന വികാരി ഫാ.സക്കറിയാസ് ആട്ടപ്പാട്ട്, ചേർപ്പുങ്കൽ ഫൊറോന വികാരി ഫാ.ജോസഫ് പാനാംമ്പുഴ, ഫാ.ജെയിംസ് മംഗലത്ത്, ഫാ.മാത്യു ആലപാട്ടുമേടയിൽ, ഫാ.ജോർജ് മൂലേച്ചാലിൽ, ഷാലോം പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ പഴേപറമ്പിൽ, കോർപ്പറേറ്റ് സെക്രട്ടറി ഫാ.ബർക്കുമാൻസ് കുന്നുംപുറത്ത്, ഫാ.ജോസഫ് മുകളേപ്പറമ്പിൽ, ഫാ.ജോസഫ് വടക്കേക്കുറ്റ്, ഫാ.സെബാസ്റ്റ്യൻ കുറ്റിയാനിക്കൽ, ഫാ.തോമസ് കിഴക്കേൽ, ഫാ.ആൽവിൻ ഏറ്റുമാനൂക്കാരൻ, ഫാ.തോമസ് വാലുമ്മേൽ, ഫാ.ജോർജ് പുല്ലുകാലായിൽ, ഫാ.ജോസഫ് നരിതൂക്കിൽ, ഫാ.ജോർജ്ജ് നെല്ലിക്കുന്നു ചെരിവുപുരയിടം, ഫാ.മാണി കൊഴുപ്പൻകുറ്റി, വിവിധ ഇടവക വികാരിമാർ, വൈദികർ, സന്യസ്തർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

കൺവെൻഷൻ ജനറൽ കോ-ഓർഡിനേറ്റർ മോൺ.സെബാസറ്റ്യൻ വേത്താനത്ത്, ജനറൽ കൺവീനർ രൂപത ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാ.ജേക്കബ് വെള്ളമരുതുങ്കൽ, രൂപത ഇവാഞ്ചലൈസേഷൻ, കരിസ്മാറ്റിക് ടീം അംഗങ്ങൾ തുടങ്ങിയവർ യോഗത്തിന് നേതൃത്വം നൽകി.




Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു