Hot Posts

6/recent/ticker-posts

ഏറ്റുമാനൂരിൽ ലോറി പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറി; ബൈക്ക് യാത്രികനുൾപ്പെടെ രണ്ട് പേർക്ക് പരിക്ക്



ഏറ്റുമാനൂർ: കാരിത്താസ് ജംഗ്ഷന് സമീപം വാഹനാപകടം. എറണാകുളത്ത്‌ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്നലോറി കോട്ടയത്ത്‌ നിന്ന് വന്ന ബൈക്കിന് പിന്നിൽ ഇടിച്ച ശേഷം സമീപത്തെ റിലയൻസ് പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറി. പെട്രോൾ പമ്പിലെ വൈദ്യുത പോസ്റ്റും ബോർഡുകളും ഇടിച്ചു തെറിപ്പിച്ച ശേഷമാണ് ലോറി നിന്നത്.


അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ലോറി ഡ്രൈവർ ആലപ്പുഴ തലവടി സ്വദേശിയായ വിഷ്ണു (33), ബൈക്കിന് പിന്നിൽ ഇരുന്ന ഹരിപ്പാട് സ്വദേശി നക്രാത്ത് വീട്ടിൽ കൃഷ്ണകുമാർ (22) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ബൈക്ക്‌ ഓടിച്ചിരുന്ന ഹരിപ്പാട് സ്വദേശി രജീഷ് (26) അത്ഭുതകരമായി രക്ഷപെട്ടു.

ഇന്ന് (ഡിസംബർ 5) രാവിലെ ആറരയോടെയാണ് അപകടം. സംഭവത്തില്‍ ദിശ തെറ്റി വരികയായിരുന്ന ചരക്ക് ലോറി വൈദ്യുത പോസ്റ്റിൽ ഇടിച്ച് സമീപത്തെ കയ്യാലയിൽ തട്ടി നിന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു