Hot Posts

6/recent/ticker-posts

വാട്സ്ആപ്പിൽ ഇനി ഒറിജിനൽ ക്വാളിറ്റിയിൽ മീഡിയ ഫയലുകൾ അയക്കാം



നിരന്തരം പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെറ്റയുടെ ഉടമസ്ഥതയിലെ വാട്സ്ആപ്പിൽ നിന്ന് പുതിയ ഒരു അപ്ഡേറ്റ് കൂടി. ഇനി ഒറിജിനൽ ക്വാളിറ്റിയിൽ മീഡിയ ഫയലുകൾ വാട്സ്ആപ്പിലൂടെ അയക്കാം. ഐ.ഒ.എസിലാണ് ഇപ്പോൾ വാട്സ്ആപ്പിന്‍റെ 23.24.73 അപ്ഡേറ്റ് ലഭ്യമായിട്ടുള്ളത്. 


മീഡിയ ഫയലുകൾ വ്യക്തത കുറക്കാതെ ഒറിജിനൽ ക്ലാരിറ്റിയിൽ ഇതോടെ അയക്കാനാകും. നവംബറിൽ തന്നെ തെരഞ്ഞെടുക്കപ്പെട്ടവരിൽ ഈ ഫീച്ചറിന്‍റെ പരീക്ഷണം തുടങ്ങിയിരുന്നു. പരമാവധി 2 ജി.ബി ഫയലുകളാണ് ഇത്തരത്തിൽ അയക്കാനാകുക.

ദിവസങ്ങൾക്ക് മുമ്പ് ഉപയോക്താക്കളുടെ സ്വകാര്യത വർധിപ്പിക്കാനായി സീക്രട്ട് കോഡ് സംവിധാനം വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ചാറ്റുകൾക്ക് പ്രത്യേകം പാസ്‌വേഡ് സെറ്റ് ചെയ്യാൻ അനുവദിക്കുന്നതാണീ ഫീച്ചർ. സ്വകാര്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന ചാറ്റുകൾ മറച്ചുവെക്കാൻ സഹായിക്കുന്ന ‘ചാറ്റ് ലോക്ക് ഫീച്ചർ’ ഈ വർഷമാദ്യമായിരുന്നു വാട്സ്ആപ്പ് റിലീസ് ചെയ്തത്.


ഫോണിന്റെ പാസ്‌വേഡ്, ഫിംഗർ പ്രിന്റ്, ഫേസ് ഐഡി എന്നിവയെല്ലാം ഉപയോഗിച്ച് ചാറ്റുകൾ ലോക്ക് ചെയ്യാം. ഇത്തരത്തിൽ ലോക്ക് ചെയ്ത ചാറ്റുകൾ പ്രത്യേക ലിസ്റ്റാക്കി സൂക്ഷിക്കുകയാണ് ചെയ്യുന്നത്. ആ ലിസ്റ്റ് വാട്സ്ആപ്പിന്റെ ഹോമിൽ ഏറ്റവും മുകളിലായി ദൃശ്യമാവുകയും ​ചെയ്യും. ഈ രീതി ഇഷ്ടമല്ലാത്തവർക്കാണ് ‘സീക്രട്ട് കോഡ്’ ഉപകാരപ്പെടുക.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു