Hot Posts

6/recent/ticker-posts

വൈക്കം റോഡ് സ്റ്റേഷനിൽ കൂടുതൽ എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണം: ജനാധിപത്യ കേരളാ കോൺഗ്രസ്



കടുത്തുരുത്തി: വൈക്കം മുതൽ പാലാ വരെയുള്ള റെയിൽവേ പാസഞ്ചേഴ്സിന് വളരെ ഉപകാരപ്രദമായ വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ വേണാട്, പരശുറാം, ശബരി തുടങ്ങിയ എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റി അധികാരികളോട് ആവശ്യപെട്ടു.   

വൈക്കം, കുറവിലങ്ങാട്, പാലാ തുടങ്ങിയ സ്ഥലങ്ങളുടെ എറ്റവും അടുത്ത മെയിൻ റോഡിനോട് ചേർന്നുള്ള സ്‌റ്റോപ്പാണ് വൈെക്കം റോഡ്. കൂടാതെ വൈക്കം, കടുത്തുരുത്തി തളിയിൽ ക്ഷേത്രം, മള്ളിയൂർ ക്ഷേത്രം, കുറവിലങ്ങാട് പള്ളി, കടുത്തുരുത്തി പള്ളി തുടങ്ങിയ തീർത്ഥാടക കേന്ദ്രങ്ങളുടെ ഏറ്റവും അടുത്ത സ്റ്റോപ്പുകൂടിയാണ് വൈക്കം റോഡ് റെയിൽവേ സ്റ്റേഷൻ.

യോഗത്തിൽ ജനാധിപത്യ കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഫ്രാൻസീസ് തോമസ്, ജയിംസ് കുര്യൻ ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോർജ്, രാഖി സഖറിയ, പ്രൊഫ:അഗസ്റ്റ്യൻ ചിറയിൽ, ജോർജ് മരങ്ങോലി, പാപ്പച്ചൻ വാഴയിൽ, അനിൽ കാട്ടാത്തുവാലയിൽ, സി.കെ.ബാബു ചിത്രാഞ്ജലി, സൈജു പാറശേരിമാക്കിൽ, തോമസ് പോൾ തുടങ്ങിയവർ പ്രസംഗിച്ചു.


Reactions

Post a Comment

0 Comments

MORE STORIES

കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി അതിരൂപത ഡയറക്ടറായിരുന്ന ഫാ.ജോർജ് നേരെവീട്ടിൽ അനുസ്മരണം
മോസ്റ്റ് റവ.ഡോ. കെ.ജെ. സാമുവേലിന്റെ ഒന്നാം വർഷ അനുസ്മരണ ആരാധന മേലുകാവ് സിഎസ്ഐ ക്രൈസ്റ്റ് കത്തീഡ്രലിൽ നടന്നു
ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് കൊടിയേറി
തീക്കോയി പഞ്ചായത്തിൽ വേസ്റ്റ് തള്ളിയവരെ നാട്ടുകാർ പിടികൂടി
സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി പാലിയേറ്റീവ് കെയർ വാർഷികാഘോഷം വെളളിയാഴ്ച നടക്കും
പിണറായി വിജയൻ ഏകാധിപതിയായ ഹിറ്റ്ലർക്ക് തുല്യം: സജി മഞ്ഞക്കടമ്പിൽ
 മദ്യം നല്‍കി കൂട്ടബലാത്സംഗം; യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും കസ്റ്റഡിയില്‍
പി.എസ്.ഡബ്ല്യു.എസ് വജ്രജൂബിലി സമ്മേളനം വെളളിയാഴ്ച പാലായിൽ നടക്കും
മാനന്തവാടിയിൽ 144 പ്രഖ്യാപിച്ചു; മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം: കലക്‌ടറേയും എസ്പിയേയും തടഞ്ഞു
മത്തച്ചൻ ഉറുമ്പുകാട്ട് നീലൂർ ബാങ്ക് പ്രസിഡണ്ട്