Hot Posts

6/recent/ticker-posts

പാലായിലെ മരണക്കിണറിന് അനുമതി നല്കിയത് സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് അഡ്വ ബിനു പുളിക്കകണ്ടം


പാലാ : പാലായിൽ നടന്നുവരുന്ന മരണക്കിണർ ഉൾപ്പെടെയുള്ള താത്കാലിക അമ്യൂസ്മെന്റ് പാർക്കിന് പാലാ നഗരസഭ അനുമതി നല്കിയത്  സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയും നിയമങ്ങൾ പാലിക്കാതെയും ആണെന്ന് നഗരസഭ കൗൺസിലറും സി പി എം നഗരസഭ പാർലമെന്ററി പാർട്ടി നേതാവുമായ അഡ്വ ബിനു പുളിക്കകണ്ടം ആരോപിച്ചു.


നിയമ വിരുദ്ധമായി അനുമതി നല്കിയതിന് പിന്നിൽ വലിയ സാമ്പത്തിക അഴിമതിയാണ് നടന്നിട്ടുള്ളത്. ഭരണനേതൃത്വത്തിന്റെ സ്വാർത്ഥ താത്പര്യം ഉദ്യോഗസ്ഥരുടെ മേൽ അടിച്ചേൽപ്പിക്കുകയായിരുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുള്ള പാലാ നഗരസഭക്ക് ലഭിക്കേണ്ട റവന്യു വരുമാനം വെട്ടിക്കുറച്ച് നടത്തിപ്പുകാർക്ക് ഒത്താശ ചെയ്തതു വഴി ഭരണ നേതൃത്വം പാലായിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണ്.

പാലായുടെ ഭൂതകാലവും വർത്തമാനകാലവും ഭാവികാലവും ഒരു വർഷ ഭരണത്തിൽ ഒതുങ്ങി നില്ക്കുന്നതാണ് എന്ന് ധരിച്ചിരിക്കുന്ന ഭരണ നേതൃത്വത്തെ പൊട്ട കിണറ്റിലെ തവളെയെ പോലെയാണ് ജനം കാണുന്നത്.


അധികാരം വിട്ടൊഴിഞ്ഞ ശേഷം പദവികളില്ലാതെയിരിക്കുമ്പോൾ സ്വാർത്ഥ താത്പര്യത്തിനായി അധികാരമുപയോഗിച്ച് ഇപ്പോൾ ചെയ്യുന്ന ഇത്തരം  നിയമ വിരുദ്ധ പ്രവർത്തികൾക്ക് കാലം കാത്ത് വയ്ക്കുന്ന  മറുപടി ബന്ധപ്പെട്ടവർ നൽകേണ്ടി വരുമെന്ന് ഓർക്കുന്നത് നല്ലതാണെന്നും ബിനു മുന്നറിയിപ്പ് നല്കി. നിയമവിരുദ്ധമായ അനുമതിക്കെതിരെ വിജിലൻസ് ഉൾപ്പെടെയുള്ള അധികാര കേന്ദങ്ങളിൽ പരാതി നല്കുമെന്നും ബിനു അറിയിച്ചു.


Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
ഇടമറ്റം രത്നപ്പൻ അനുസ്മരണ സമ്മേളനം പാലായിൽ നടന്നു