Hot Posts

6/recent/ticker-posts

നവ കേരള സദസ്സ്: പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് ഒരു കേടുപാടും വരുത്താന്‍ പാടില്ലെന്ന് ഹൈക്കോടതി



പാലാ: നവകേരള സദസ്സ് നടത്തുന്നതുമായി ബന്ധപ്പെട്ടു നഗരസഭ സ്റ്റേഡിയത്തിന്റെ വേലിക്കെട്ടിനുള്ളിലും സിന്തറ്റിക് ട്രാക്കിലും നാശമോ കേടുപാടോ ഉണ്ടാക്കാൻ പാടില്ലെന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇക്കാര്യം നഗരസഭ സെക്രട്ടറി സൂക്ഷ്മമായി വിലയിരുത്തണമെന്നും പ്രശ്നങ്ങളുണ്ടായാൽ സെക്രട്ടറി വ്യക്തിപരമായി ഉത്തരവാദിയായിരിക്കുമെന്നും വിധിയിൽ പറയുന്നു. 

സിന്തറ്റിക് ട്രാക്കുള്ള നഗരസഭ‍ സ്റ്റേഡിയം നവകേരള സദസ്സിനു വേദിയാക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സമർപ്പിച്ച ഹർജിയിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. കേസ് 14നു വീണ്ടും പരിഗണിക്കും. 12നു വൈകിട്ട് 5നാണു പാലാ നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ് സ്റ്റേഡിയത്തിൽ നടത്തുന്നത്. 
 

യൂത്ത് കോൺഗ്രസ് പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ടോണി ചക്കാല, കേരള യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡന്റ് ഷിനു സെബാസ്റ്റ്യൻ പാലത്തുങ്കൽ എന്നിവരാണ്‌ ഹൈക്കോടതിയെ സമീപിച്ചത്. ജില്ലയിലെ ഏക സിന്തറ്റിക് ട്രാക്കുള്ള പാലാ നഗരസഭാ സ്റ്റേഡിയം നവകേരള സദസ്സിനു വേദിയാക്കുന്നതു പ്രതിഷേധത്തിനു കാരണമായിരുന്നു. 


യുഡിഎഫ് കൗൺസിലർമാർ നഗരസഭാ യോഗത്തിൽ പ്രതിഷേധം ഉയർത്തി. യുഡിഎഫ് പ്രതിഷേധ യോഗങ്ങൾ നടത്തി. സിന്തറ്റിക് ട്രാക്കിനുള്ളിലെ പുൽമൈതാനത്തു മാത്രമാണു വേദി സ്ഥാപിക്കുന്നതെന്നും ഇതിനായി സ്റ്റേഡിയം കുഴിക്കില്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം. സിന്തറ്റിക് ട്രാക്കിനു കേടു വരാതിരിക്കാൻ സ്റ്റേഡിയത്തിലേക്കു പ്രവേശിക്കുന്ന 2 ഗേറ്റുകളുടെയും ഭാഗത്ത് കാർപെറ്റ് വിരിക്കുമെന്നും അധികൃതർ പറഞ്ഞു.

Reactions

MORE STORIES

രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
കർഷകർക്കൊപ്പം ഇടതുപക്ഷം മാത്രം: ജോബ് മൈക്കിൾ എംഎൽഎ