Hot Posts

6/recent/ticker-posts

പാലാ ഗാഡലൂപ്പെ മാതാ ദൈവാലയത്തിൽ പരിശുദ്ധ ഗാഡലുപ്പെ മാതാവിന്റെ മദ്ധ്യസ്ഥ തിരുനാൾ ഡിസംബർ 03 മുതൽ



പാലാ: പരിശുദ്ധ ഗാഡലുപ്പെ മാതാവിന്റെ നാമധേയത്തിൽ ഏഷ്യയിലാദ്യമായി സ്ഥാപിതമായതും പരിശുദ്ധ മാതാവ് പ്രത്യക്ഷ ദർശനമരുളിയ മെക്സിക്കോയിൽനിന്നുള്ള തിരുസ്വരൂപം പ്രതിഷ്ഠിക്കപ്പെട്ടതുമായ പാലായിലെ പരിശുദ്ധ ഗാഡലൂപ്പെ മാതാ ഇടവക ദൈവാലയത്തിൽ പരി. ഗാഡലൂപ്പെ മാതാവിന്റെ മദ്ധ്യസ്ഥത്തിരുനാൾ ഡിസംബർ 3 ഞായർ മുതൽ 12 ചൊവ്വവരെ ഭക്തിനിർഭരമായി ആഘോഷിക്കുന്നു.  

തിരുനാൾ ദിനങ്ങളിൽ വിശുദ്ധ കുർബാനയിലും നൊവേനയിലും മറ്റു തിരുക്കർമ്മങ്ങളിലും വിശ്വാസപൂർവം പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ പരിശുദ്ധ ഗാഡലുപ്പെമാതാസന്നിധിയിലേക്ക് ഏവരെയും എത്തിച്ചേരണമെന്ന് ഇടവകവികാരി ഫാ.ജോഷി പുതുപ്പറമ്പിൽ പറഞ്ഞു. ഇടവക സെക്രട്ടറി ജോർജ് പള്ളിപ്പറമ്പിൽ, ജനറൽ കൺവീനർ ഷിബു വിൽഫ്രഡ് ബഥേൽ , ഇടവകവികാരി ഫാ.ജോഷി പുതുപ്പറമ്പിൽ എന്നിവർ ഇതുസംബന്ധിച്ച വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.




Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും